Home Featured ബെംഗളൂരു : വ്യാജ കൂറിയർ തട്ടിപ്പ് ;രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു : വ്യാജ കൂറിയർ തട്ടിപ്പ് ;രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു : വ്യാജ കൂറിയർ തട്ടിപ്പിലൂടെ 53-കാരനിൽനിന്ന് 1.33 കോടിരൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ഉഡുപ്പി സൈബർ ക്രൈം പോലീസ് ഗുജറാത്തിൽനിന്ന് അറസ്റ്റുചെയ്തു. സൂറത്ത് സ്വദേശി നവദിഗ മുകേഷ്ബായി ഗണേഷ്ബായി (44), രാജ്കോട്ട് സ്വദേശി ധരംജീത് കമലേഷ് ചൗഹാൻ (28) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളിൽനിന്ന് 13.95 ലക്ഷംരൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ഉഡുപ്പി എസ്.പി. ഡോ. കെ. അരുൺ അറിയിച്ചു. ഫെഡെക്സ് കൂറിയറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.ഉഡുപ്പി സ്വദേശി അരുൺകുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ജൂലായ് 29-നാണ് അരുണിന് അജ്ഞാത നമ്പറിൽനിന്ന് ഫോൺ വന്നത്.കസ്റ്റംസിൽനിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി. തൻ്റെ ആധാർ നമ്പർ ഉപയോഗിച്ച് ഫെഡെക്‌സ്‌ കൂറിയർ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിൽ അഞ്ച് പാസ്പോർട്ട്, അഞ്ച് എ.ടി.എം. കാർഡുകൾ, 200 ഗ്രാം എം.ഡി.എം.എ., 5000 യു.എസ്. ഡോളർ എന്നിവയുണ്ടെന്നും അറിയിച്ചു. എന്നാൽ, കൂറിയർ ബുക്ക് ചെയ്‌തിട്ടില്ലെന്ന് അരുൺ അറിയിച്ചപ്പോൾ ഫോൺ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി.

തുടർന്ന് തന്റെ ആധാർകാർഡ് പല ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിച്ചിട്ടുണ്ടെന്നും ഇത് തീവ്രവാദമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും അറിയിച്ചു.അന്വേഷണത്തിൻ്റെ ഭാഗമായി സ്കൈപ്പ് വഴി ചോദ്യംചെയ്യൽ തുടങ്ങി.കേസ് പരിഹരിക്കുന്നതിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാൻ ആവശ്യപ്പെട്ടു. അന്വേഷണം കഴിയുമ്പോൾ തിരികെ തരുമെന്നായിരുന്നു അറിയിച്ചത്.

പിന്നീടാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടർന്ന് സൈബർ ക്രൈം പോലീസിൽ പരാതി നൽകി.ഇൻസ്പെക്ടർ രാമചന്ദ്ര നായക്, എസ്.ഐ. അശോക്, മറ്റ് ഉദ്യോഗസ്ഥരായ പ്രവീൺ ഷെട്ടിഗർ, രാജേഷ്, അരുൺകുമാർ, യതീൻ കുമാർ, രാഘവേന്ദ്ര, ദീക്ഷിത്, പ്രശാന്ത്, മുട്ടെപ്പ യാദിൻ, മായപ്പ, പരശുറാം, സുദീപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

കാറിലെ പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് കർശനമാക്കുന്നു.

കാറിലെ പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് കർശനമാക്കുന്നു. നിലവില്‍ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാണെങ്കിലും പരിശോധന കർശനമല്ല.2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരും.സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏർപ്പെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനം. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്.

ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം.നിർമാണ വേളയില്‍ വാഹന നിർമാതാക്കള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് നിലവില്‍ പരിശോധിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group