ബെംഗളൂരു: കർണാടകയിലെ കെ.ആർ മാർക്കറ്റിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി.ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി പതിനൊന്നരയോടെ കെ.ആർ മാർക്കറ്റിന് സമീപത്ത് എസ്.ജെ പാർക്കിൽ യേലഹങ്കയിലേക്ക് പോകാനുള്ള ബസ് കാത്തുനിൽക്കുന്നതിനിടെയാണ് 37 വയസ്സുള്ള യുവതിയെ രണ്ട് പേർ ചേർന്ന് ക്രൂരബലാത്സംഗത്തിനിരയാക്കിയത്.
ബസ് സമയത്തെ കുറിച്ച് യുവതി പ്രതികളോട് ചോദിച്ചിരുന്നു. ബസ് സ്റ്റോപ്പ് മറ്റൊരിടത്താണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ പ്രതികൾ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം യുവതിയുടെ പണവും ഫോണും ആഭരണങ്ങളും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ബംഗളൂരു സെൻട്രൽ ഡിവിഷനിലെ വിമൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഗണേഷ്(23), ശ്രാവൺ(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുഡ ഭൂമിക്കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസില്‍ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടെകെട്ടിയത്. കേസില്‍ സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും ഭാര്യ ബിഎം പാര്‍വതി രണ്ടാം പ്രതിയുമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് നഷ്ടപരിഹാരം നല്‍കുന്നുവെന്ന പേരില്‍ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതില്‍ മുന്‍ മുഡ കമ്മീഷണര്‍ ഡിബി നടേഷിന്റെ പങ്ക് നിര്‍ണായകമാണെന്ന് ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് അനുവദിച്ച 14 സൈറ്റുകള്‍ പുറമെ. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്ക് നഷ്ടപരിഹാരമായി മുഡ അനധികൃതമായി അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി ലാഭവും കണക്കില്‍ പെടാത്ത പണവും ഉണ്ടാക്കിയെന്നും ഇഡി പറയുന്നു. സ്വാധീനമുള്ള വ്യക്തികളുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും ബിനാമി/ഡമ്മി വ്യക്തികളുടെ പേരില്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സിദ്ധരാമയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം മൈസൂരു ലോകായുക്ത പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.