ബെംഗളൂരുവിലെ സിദ്ധപുരയില്‍ ഒക്ടോബര്‍ 26നു നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പിടികൂടിയത്.അപകടമുണ്ടായെന്ന പേരില്‍ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേര്‍ സമീപത്തുകൂടി പോകുകയായിരുന്ന കാറില്‍ കൈകൊണ്ട് മനപ്പൂര്‍വം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതിനുശേഷം ബൈക്കില്‍ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കാറുടമ ഇവര്‍ക്ക് 15,000 രൂപ നല്കി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
പാക് വിജയം ആഘോഷിച്ചു; കര്‍ണാടകയില്‍ നാല് കുട്ടികള്‍ അറസ്റ്റില്‍
ബംഗളൂരു: ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ച പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ അറസ്റ്റില്‍.കര്‍ണാടകയിലെ ചിക്മഗളൂരുവിലാണ് പാക് വിജയം ആഘോഷിച്ച കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ‘ഡെക്കാന്‍ ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം ഒന്‍പതിന് ന്യൂസിലന്‍ഡിനെതിരെയായിരുന്നു പാകിസ്താന്റെ വിജയം.
വിജയത്തിനു പിന്നാലെയായിരുന്നു ബലെഹൊന്നൂരില് എന്‍.ആര് പുരയില്‍ ഒരു കാപ്പി ഫാംഹൗസില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ ആഘോഷം നടന്നത്. പാകിസ്താനു വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നാട്ടുകാര്‍ ഫാംഹൗസ് മാനേജറെ അറിയിച്ചു.ഇതിനിടെ സംഭവത്തില്‍ പരാതി ലഭിച്ച പൊലീസ് സ്ഥലത്തെത്തി കുട്ടികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസം സ്വദേശികളാണ് കുട്ടികളെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.