Home Featured കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളി; 2 പേർ അറസ്റ്റിൽ

കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളി; 2 പേർ അറസ്റ്റിൽ

മൈസൂരു’ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം (ബയോ മെഡിക്കൽ വേസ്റ്റ്) രാത്രിയിൽ കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ.വനംവകുപ്പ് കുടക് സർക്കിൾ ചീഫ് കൺസർവേറ്റർ ബി.എൻ നിരഞ്ജൻ മൂർത്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറിയും 15 ചാക്ക് മാലിന്യവും പിടിച്ചെടുത്തത്.ലോറി ഡ്രൈവറെയും ക്ലീനറെയുമാണ് അറസ്റ്റ് ചെയ്തത്.

കുടക് വനമേഖലയിൽ ആശുപത്രി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് വനംവകുപ്പ് പരിശോധന ഊർജിതമാക്കിയത്. കേരളവുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആശുപത്രി മാലിന്യം തള്ളുന്ന സംഘത്തെ മാസങ്ങൾക്ക് മുൻപ് പിടികൂടിയിരുന്നു.

രണ്ട് ഗുലാബ് ജാമുന് 400 രൂപ; സൊമാറ്റോയിലെ അമിത വിലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

ഇന്ത്യക്കാര്‍ക്ക് മധുര പലഹാരത്തിനോട് പ്രിയം കൂടുതലാണ്. ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നവരാണ് നമ്മളില്‍ പലരും.ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ വഴി ഓഡര്‍ ചെയ്താല്‍ എന്തും നമ്മുടെ വീട്ടിലെത്തും. അതിനാല്‍ ഒരല്‍പ്പം മധുരം കഴിക്കണമെന്ന് തോന്നിയാല്‍ പുറത്ത് പോയി വാങ്ങേണ്ട കാര്യമില്ല. വീട്ടിലിരുന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ ചില സമയങ്ങളില്‍ ഇങ്ങനെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് കൂടുതല്‍ തുക നല്‍കേണ്ടി വരാറുണ്ട്.

അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഗുലാബ് ജാമുന്‍ ഓര്‍ഡര്‍ ചെയ്യാന്‍ സൊമാറ്റോ ആപ്പ് നോക്കിയപ്പോഴാണ് ഉപഭോക്താവ് വില കണ്ട് ഞെട്ടിയത്. രണ്ട് ഗുലാബ് ജാമുന് വില 400 രൂപ! ഭൂപേന്ദ്ര എന്ന ട്വിറ്റര്‍ ഉപയോക്താവ് സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ വിവരങ്ങളും വിലയും ഉടന്‍ സ്‌ക്രീന്‍ ഷോട്ടെടുത്തു. രണ്ട് ഗുലാബ് ജാമുനുന്റെ വില 400 രൂപയെന്നാണ് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് 80% കിഴിവ് നല്‍കി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് 80 രൂപക്കാണ്. മാത്രമല്ല, 200 ഗ്രാം ഗജര്‍ ഹല്‍വയുടെ (കാരറ്റ് കൊണ്ടുളള സ്വീറ്റ് പുഡ്ഡിംഗ്) വില 600 രൂപ ആണ്. ഏത് തരത്തിലുള്ള പണപ്പെരുപ്പമാണ് ഭക്ഷണശാലയെ ബാധിച്ചത്, ഞങ്ങള്‍ക്കറിയില്ല!- എന്നും അദ്ദേഹം കമന്റ് ചെയ്തു. ‘രണ്ട് ഗുലാബ് ജാമുനിന് 400 രൂപ, ഒരു കിലോ ഗജര്‍ ഹല്‍വക്ക് 3000 രൂപ , എന്നിട്ട് 80% കിഴിവ്. ഞാന്‍ ശരിക്കും ജീവിക്കുന്നത് 2023ല്‍ ആണോ? സൊമാറ്റോ 2023ല്‍ ജീവിക്കുന്ന ആളുകളോട് വളരെ ഉദാരമായാണ് പെരുമാറുന്നത്”-എന്നാണ് ഒരുളുടെ കമന്റ്.

ഇതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ മാത്രമല്ല, കിഴിവുകള്‍ തന്ന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റ് ഷോപ്പിംഗ് വെബ്സൈറ്റുകളിലും കൊടുത്തിരിക്കുന്ന അമിത വിലയെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, സൊമാറ്റോ ഭൂപേന്ദ്രയുടെ ട്വീറ്റിനോട് പ്രതികരിച്ച്‌ രംഗത്തെത്തി. ‘ഹായ് ഭൂപേന്ദ്ര, ഞങ്ങള്‍ ഇത് പരിശോധിക്കുമെന്നാണ്’ സൊമാറ്റോയുടെ പ്രതികരണം. ചുവടെയുള്ള ലിങ്ക് വഴി റെസ്റ്റോറന്റ് വിശദാംശങ്ങള്‍ പങ്കിടുക, വില സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ റെസ്റ്റോറന്റുമായി ബന്ധപ്പെടുമെന്നും സൊമാറ്റോ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group