ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ തകർന്നഗേറ്റ് പുനഃസ്ഥാപിക്കാൻ വൈകും. അണക്കെട്ടിലെ വെള്ളംതാഴാതെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണിത്. തകർന്നഗേറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതായും എന്നാൽ, വെള്ളംതാഴാതെ പ്രവൃത്തി പൂർത്തിയാക്കാനാവില്ലെന്നും ജലവിഭവവകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.അണക്കെട്ടിന്റെറെ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റാണ് ശനിയാഴ്ച രാത്രി തകർന്നത്. ഇരുമ്പുകൊണ്ടുള്ള ചെയിൻ തകർന്ന് ഗേറ്റ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ 35,000 ക്യുസെക്‌സ് വെള്ളം അണക്കെട്ടിൽനിന്നും കുതിച്ചുചാടി.
കൂടുതൽ നാശമുണ്ടാകുന്നത് ഒഴിവാക്കാൻ അണക്കെട്ടിൻ്റെ ഈ ഭാഗത്തെ സമ്മർദം കുറയ്ക്കാനായി ബാക്കിയുള്ള 33 ഗേറ്റുകളും തുറന്നു. തുടർന്ന്, നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.ഗേറ്റ് പുനഃസ്ഥാപിക്കാനായി അണക്കെട്ടിൽനിന്നും രണ്ടുലക്ഷം ക്യുസെക്സ് വെള്ളം തുറന്നുവിടാൻ അധികൃതർ ആലോചിച്ചിരുന്നു. കൂടുതൽ അളിവിൽ വെള്ളം ഒഴുക്കിവിട്ടാൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാകു.
.ഇതൊഴിവാക്കാൻ ഏതാനുംദിവസങ്ങൾ കൊണ്ടായിരിക്കും ജലനിരപ്പ് താഴ്ത്തുക.ഗേറ്റ് തകർന്നതിനെത്തുടർന്ന് കൂടുതൽ അളവിൽ വെള്ളമൊഴുകിയെത്തി താഴ്ന്നപ്രദേശത്തുള്ള 12 ലക്ഷത്തോളം ഹെക്ടർ കൃഷിനശിച്ചതായാണ് കണക്ക്. ബല്ലാരി, റായ്പൂരു, കൊപ്പാൾ, വിജയനഗര ജില്ലകളിലായാണിത്. ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അണക്കെട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തും.
ഭർത്താവിനെ ഉപേക്ഷിച്ച് മരുമകളെ വിവാഹം ചെയ്ത് യുവതി.
ഭർത്താവിനെ ഉപേക്ഷിച്ച് മരുമകളെ വിവാഹം ചെയ്ത് യുവതി. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. മൂന്ന് വർഷത്തോളം ലിവിംഗ് ടുഗെതർ പങ്കാളികളായി ജീവിച്ച ശേഷമാണ് ഇരുവരും ഇപ്പോള്‍ വിവാഹിതരായിരിക്കുന്നത്.ബെല്‍വ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. വീഡിയോ ദൃശ്യത്തില്‍ ദമ്ബതികള്‍ പരസ്പരം മാലകള്‍ കൈമാറുന്നതും പരമ്ബരാഗത ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും കാണിക്കുന്നു.
അമ്മായി തന്റെ മരുമകളുടെ കഴുത്തില്‍ ഒരു മംഗളസൂത്രം കെട്ടുന്നതും അവർ പരസ്പരമുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന പവിത്രമായ അഗ്‌നിക്ക് ചുറ്റും ഏഴ് ചുവടുകള്‍ വയ്ക്കുകയും ചെയ്യുന്നു.തങ്ങളുടെ തീരുമാനം പരസ്പരം തീരുമാനിച്ച് എടുത്തതാണെന്നും, ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ ഉദ്ദേശിക്കുന്നതായും ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.