Home Featured തുമകുരു മേൽപ്പാലം ഒരാഴ്ചത്തേക്ക് അടച്ചിട്ടു ; വലഞ്ഞു യാത്രക്കാർ

തുമകുരു മേൽപ്പാലം ഒരാഴ്ചത്തേക്ക് അടച്ചിട്ടു ; വലഞ്ഞു യാത്രക്കാർ

by ടാർസ്യുസ്

ബെംഗളൂരു : രണ്ട് തൂണുകളെ ബന്ധിപ്പിക്കുന്ന കേബിളിലെ തകരാർ കാരണം ഗോരഗുണ്ടെപാളയയെയും നെലമംഗലയെയും ബന്ധിപ്പിക്കുന്ന തുമകുരു റോഡിലെ മേൽപാലം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ മേൽപാലം പെട്ടെന്ന് അടച്ചത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. താഴെയുള്ള തിരക്കേറിയ ഹൈവേയിലും അനുബന്ധ റോഡുകളിലും വാഹനങ്ങൾ കിലോമീറ്ററുകളോളം ഇഴഞ്ഞു നീങ്ങി.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ എലിവേറ്റഡ് കോറിഡോർ പരിശോധിച്ച് ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ഇതുവഴി വൻ ദുരന്തം ആണ് ഒഴിവായത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group