ബെംഗളൂരു : പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കൈകൂലി വാങ്ങിയെന്നാരോപിച്ച് തുമക്കൂരു റൂറൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ. ചേതൻ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. നാഗദേവനഹള്ളി സ്വദേശിയായ എസ്.കെ. നാഗേഷ് നൽകിയ പരാതിയിലാണ് അറസ്റ്റ്. നാഗേഷിൻ്റെ കാർ തുമകുരു റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വാഹനം വിട്ടുകൊടുക്കാൻ വേണ്ടി ചേതൻ കുമാർ അഞ്ച്ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് ക്യാത്സാന്ദ്രയ്ക്ക് സമീപമു ള്ള ഒരു ഹോട്ടലിലെ ജീവനക്കാരന് 40,000 രൂപ കൈമാറാൻ എസ്ഐ, നാഗേഷിനോട് നിർദേശിച്ചു. നാഗേഷ് പണം. കൈമാറുന്നതിനിടെ ലോകാ യുക്ത ഉദ്യോഗസ്ഥർ ഹോട്ടലിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ. എസ്ഐയുടെ പേരിൽ പണം. സ്വീകരിച്ചതായി ഹോട്ടൽ ജീവനക്കാരൻ സമ്മതിച്ചു. ഇതിനെ ത്തുടർന്ന് എസ്.ഐയെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുമക്കൂരുവിൽ എസ്.ഐ.അറസ്സിൽ
previous post