Home Featured വണ്ടൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

വണ്ടൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വണ്ടൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മേടയില്‍ അല്‍അമീനാണ് പിടിയിലായത്. 2020 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂരിലുള്ള തന്റെ ബന്ധുവീട്ടില്‍ ഇടക്കിടെ എത്തുന്ന അധ്യാപകനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയല്‍വീട്ടിലെ കുട്ടിക്ക് ട്യൂഷന്‍ എടുത്തു തുടങ്ങിയത്. ഒറ്റയ്ക്ക് ട്യൂഷന്‍ എടുക്കുന്നതിനിടെ 14 കാരിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ വണ്ടൂര്‍ പൊലീസ് കെസെടുത്തു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പ്രതി മുങ്ങുകയായിരുന്നു. മറ്റൊരു ഫോണ്‍ നമ്ബറില്‍ നിന്ന് വിട്ടിലേക്ക് വിളിച്ചതും മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ സമീപിക്കുകയും ചെയ്തതോടെയാണ് പൊലീസിന് ഒളിത്താവളത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. ബെംഗളുരുവില്‍ നിന്നാണ് അല്‍അമീനെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group