കടം കയറിയാല്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ പലതരം നമ്ബരുകള്‍ ആളുകള്‍ ഇറക്കാറുണ്ട്. മോഷണം, കൊലപാതകം, ആത്മഹത്യ, ഒളിച്ചോടല്‍ അതില്‍ച്ചിലതാണ്.
എന്നാലിവിടെ ഒരു ഇന്തോനേഷ്യന്‍ യുവതി ചെയ്തത് ഇതുവരെ നാളിതുവരെ ആരും പരീക്ഷിക്കാത്ത കാര്യമാണ്. കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ സ്വന്തം മരണവാര്‍ത്ത വ്യാജമായി ചമച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ഇന്തോനേഷ്യയിലെ മെഡാന്‍ സ്വദേശിയായ ലിസ ഗിവി എന്ന യുവതിയാണ് അതിബുദ്ധി കാണിച്ച് കുടുങ്ങിയത്. മരണം വ്യാജമായി ചമച്ച ഇവര്‍ തെളിവായി സ്വയം ശവമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ അപ്‌ലോഡും ചെയ്തു. സ്വന്തം മകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഗിവി തന്റെ മരണം വ്യാജമായി ചിത്രീകരിച്ചത്.
ഗൂഗിളില്‍ നിന്ന് എടുത്ത സ്ട്രക്ചര്‍ പടവും ഒപ്പം മൂക്കില്‍ പഞ്ഞി തിരുകി മൃതദേഹത്തിന് സമാനമായി കിടക്കുന്ന തന്റെ ചിത്രവുമാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള പാലത്തില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്നും മൃതദേഹം ആഷെയില്‍ സംസ്കരിക്കും എന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
മായ ഗുണവന്‍ എന്ന സ്ത്രീയില്‍ നിന്നാണ് ഇവര്‍ മുപ്പതിനായിരം ഇന്തോനേഷ്യന്‍ റുഫിയ കടമായി വാങ്ങിയിരുന്നത്. നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് നവംബര്‍ 20 -ന് തീര്‍ച്ചയായും പണം തിരികെ നല്‍കുമെന്ന് ഗിവി, മായാ ഗുണവന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അന്നും ഇവര്‍ വാക്കു പാലിച്ചില്ല എന്ന് മാത്രമല്ല ഡിസംബര്‍ 6 വരെ വീണ്ടും അവധി നീട്ടി വാങ്ങി. സമയപരിധി കഴിഞ്ഞിട്ടും ഗീവി കടം വീട്ടിയില്ല.
അതിനുശേഷം ആണ് ഫേസ്ബുക്കില്‍ ഇവര്‍ തന്‍റെ മരണം അറിയിച്ചുകൊണ്ടുള്ള വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്തത്. എന്നാല്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് അമ്മ തന്നെയാണ് ഈ വാര്‍ത്ത പോസ്റ്റ് ചെയ്തതെന്നും അമ്മയുടെ പ്രവൃത്തിയില്‍ വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു എന്നും അപേക്ഷിച്ചുകൊണ്ട് ഒടുവില്‍ ഇവരുടെ മകള്‍ നജ്‍വ തന്നെ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് ഇവരുടെ കള്ളക്കളി പൊളിഞ്ഞത്. യുവതിയുടെ നാടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ മൈസൂരുവിന് സമീപം വെച്ച് ഉണ്ടായ അപകടത്തില്‍ പ്രഹ്ലാദ് മോദിയ്ക്കും കുടുംബത്തിനും നിസാര പരിക്കുകളേറ്റു. വാഹനം ഡിവൈഡറില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. കുടുംബത്തോടൊപ്പം ബന്ദിപ്പൂരില്‍ നിന്ന് മൈസൂറിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
അപകടം നടക്കുമ്ബോള്‍ പ്രഹ്ലാദ് മോദിയും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്ത് വന്ന ചിത്രങ്ങളില്‍ വാഹനത്തിന്റെ മുന്‍ഭാഗം സാരമായി തകര്‍ന്ന നിലയിലും ടയര്‍ കീറിയ നിലയിലുമാണ്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരനാണ് പ്രഹ്ലാദ് മോദി. നിലവില്‍ ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം.