ബെംഗളൂരു: കർണാടകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കോൺഗ്രസിലെ ഡി. ത്രിവേണിയെ (23) തിരഞ്ഞെടുത്തു. ബല്ലാരി സിറ്റി കോർപ്പറേഷൻ മേയറായിട്ടാണ് ത്രിവേണിയെ തിരഞ്ഞെടുത്തത്. കോൺഗ്രസിലെ തന്നെ ജാനകിയെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു.
39 അംഗ കോർപ്പറേഷനിൽ 16-ാം വാർഡംഗമായ ബി.ജെ.പി. യിലെ നാഗരത്തമ്മയ്ക്കെതിരേ 28 വോട്ടുകൾ നേടിയാണ് നാലാം വാർഡംഗമായ ത്രിവേണി ബല്ലാരി സിറ്റി കോർപ്പറേഷൻ മേയറായത്.നാഗരത്തമ്മയ്ക്ക് 16 വോട്ടുകൾ ലഭിച്ചു.
പാരാമെഡിക്കൽ ബിരുദധാരിയായ ത്രിവേണിയുടെ അമ്മ സുശീലബായ് 2018-ൽ ഒരു വർഷത്തേക്ക് മേയറായിരുന്നു. 31-ാം വയസ്സിൽ മൈസൂരു സിറ്റി കോർപ്പറേഷൻ മേയറായ തസ്‌നീം ബാനുവായിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ മേയർ.
പ്രതിനിധികള്‍ കുമരകത്ത്: ജി20 ഷെര്‍പ്പ യോഗം ഇന്ന് മുതല്‍
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനം കുമരകത്ത് ഇന്ന് മുതല്‍ ആരംഭിക്കും.ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം ഷര്‍പ്പ യോഗമാണ് കുമരകത്ത് നടക്കുക. ഇന്ത്യയുടെ ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും.ജി 20 അംഗങ്ങള്‍ ഉള്‍പ്പടെ 120-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്. നാലു ദിവസം നീളുന്ന സമ്മേളനം ഏപ്രില്‍ രണ്ടിന് സമാപിക്കും.
ജി20 യുടെ സാമ്ബത്തിക – വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികളെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തക സമിതികള്‍ക്കു കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. പരിസ്ഥിതി കാലാവസ്ഥ വിഷയങ്ങളും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയ്ക്കും ചര്‍ച്ചയില്‍ മുന്‍ഗണന നല്കുയന്നുണ്ട്. ജി 20 രാജ്യാന്തര കൂട്ടായ്മയില്‍ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി അമിതാഭ് കാന്ത് അധ്യക്ഷനാകും.
ഷര്‍പ്പ യോഗത്തിന്റെ ഭാഗമായ വലിയ ഒരുക്കങ്ങളാണ് കുമരകത്ത് നടത്തിയിരിക്കുന്നത്. വിവിധ റിസോര്‍ട്ടുകളിലായിട്ടാണ് യോഗങ്ങള്‍ നടക്കുക.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്റെ സമ്ബന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും കുമരകത്ത് ഒരുക്കിയിട്ടുണ്ട്. 1500ല്‍ അധികം പൊലീസുകാരെ വിന്യസിച്ച് കൊണ്ട് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.