Home Featured ബൈയപ്പനഹള്ളി-കെ.ആർ. പുരം പാതയിൽ മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി

ബൈയപ്പനഹള്ളി-കെ.ആർ. പുരം പാതയിൽ മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി

ബെംഗളൂരു: നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി-കെ.ആർ. പുരം പാതയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. ആറുകോച്ചുകളുള്ള മെട്രോ തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.ബുധനാഴ്ച വൈകീട്ട് 6.04-ന് ഓട്ടംതുടങ്ങി. ആദ്യം 15 കിലോ മീറ്റർ വേഗത്തിലാണ് മെട്രോ ഓടിക്കുന്നത്. വേഗം, ട്രാക്ക് അലൈൻമെന്റ്, സിഗ്നൽ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും.വരുംദിവസങ്ങളിലും പരീക്ഷണ ഓട്ടം നടത്തുമെന്നും വിവിധ പരിശോധനകൾ പൂർത്തിയാക്കി പാത ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തുമെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധനനടത്തും. അടുത്തമാസം പകുതിയോടെയാകും കമ്മിഷണറെത്തുക. പരിശോധന പൂർത്തിയാക്കി ഒാഴ്ചയ്ക്കുശേഷം സർവീസ് ആരംഭിക്കാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്. കെങ്കേരി-ചല്ലഘട്ട പാതയിലെ പരീക്ഷണ ഓട്ടം ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അഞ്ജും പർവേസ് അറിയിച്ചു.പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്‌വരെയുള്ള ഭാഗത്തെ ബന്ധിപ്പിക്കുന്നതാണ് ബൈയപ്പനഹള്ളി-കെ.ആർ. പുരം പാത. കെ.ആർ. പുരത്തുനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള മെട്രോ സർവീസ് കഴിഞ്ഞ മാർച്ചിൽ ആരംഭിച്ചിരുന്നു.

ബൈയപ്പനഹള്ളിയിൽനിന്ന് കെ.ആർ. പുരത്തേക്കുള്ള പാതയിൽ സർവീസ് ആരംഭിക്കുന്നതോടെ പർപ്പിൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ്ഫീൽഡ്‌വരെ മാറിക്കയറാതെ യാത്രചെയ്യാനാകും. ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണം നിലവിലെ 6.2 ലക്ഷത്തിൽനിന്ന് ഏഴു ലക്ഷമാകുമെന്നാണ് പ്രതീക്ഷ. നഗര മധ്യത്തിൽനിന്ന് കിഴക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതാകും ഈ പാത.

ഇന്ത്യയില്‍ ആദ്യമായി ആ നേട്ടം സ്വന്തമാക്കുന്ന താരമായി ‘മല്ലു അര്‍ജുന്‍’ എന്ന അല്ലു അര്‍ജുന്‍

ആരാധകരുമായി ഏറ്റവും മികച്ച ബന്ധം നിലനിര്‍ത്തുന്ന താരമെന്ന സല്‍പേരുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട തെലുങ്ക് താരം അല്ലു അര്‍ജുന്‍.അതിന്റെ ഗുണം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ഫാന്‍ ഫോളോയിങ് പട്ടികയിലും കാണാം.ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. ‘ത്രെഡ്‌സ്’ ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതോടെ ത്രെഡ്‌സില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.2021ല്‍ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ നിലവാരത്തില്‍ താരപരിവേഷം നേടിയിരുന്നു.

ബ്ലോക്ക് ബസ്റ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.പുഷ്പ 350 കോടി രൂപയിലധികം കളക്‌ട് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പെട്ടെന്ന് തന്നെ അനൗണ്‍സ് ചെയ്തിരുന്നു. അല്ലു അര്‍ജുന്‍ പുഷ്പയായും ഫഹദ് ഫാസില്‍ ഭന്‍വര്‍ സിങ് ഷെഖാവത്തായും വീണ്ടും വരുമ്ബോള്‍ തീപ്പൊരിപാറുമെന്നുറപ്പാണ്. ഇരുവരും തമ്മില്‍ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ കോമ്ബിനേഷന്‍ രംഗങ്ങള്‍ പുഷ്പ 2ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

അല്ലു അര്‍ജുന്റെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തിലുള്ളത്.ഭന്‍വര്‍ സിങ് ഷെഖാവത്താകാന്‍ വന്‍തുകയാണ് പ്രതിഫലമായി ഫഹദ് ഫാസില്‍ വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് കോടി രൂപയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നെനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം.

You may also like

error: Content is protected !!
Join Our WhatsApp Group