ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–കെആർ പുരം പാതയിൽ പരീക്ഷണ ഓട്ടവും സിഗ്‌നൽ ടെസ്റ്റിങ്ങും പുരോഗമിക്കുന്നു. 7ന് നടക്കുന്ന റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധനയ്ക്ക് ശേഷമേ ഉദ്ഘാടനം ഉണ്ടാകൂ. ബയ്യപ്പനഹള്ളി മുതൽ കെആർ പുരം വരെ 2.5 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ ബെന്നിഗനഹള്ളി സ്റ്റേഷന്റെ നിർമാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്.
പർപ്പിൾ ലൈനിലെ കെങ്കേരി–ചല്ലഘട്ട പാതയിൽ (1.5 കിലോമീറ്റർ) ഭാരപരിശോധന ഉൾപ്പെടെ പൂർത്തിയായി. ഈ പാതയിലും സുരക്ഷ കമ്മിഷണറുടെ പരിശോധന പൂർത്തിയാകുന്നതോടെ ഇരുപാതകളും ഒരുമിച്ചാണു പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുക. ഇതോടെ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെ 43.5 കിലോമീറ്റർ ദൂരം ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ സാധിക്കും.
വിവിധ പരീക്ഷകള്‍ നടക്കുന്ന മൂന്നിന് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി:യുപിഎസ്‌സി നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി, കമ്ബയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ നടക്കുന്ന ഞായറാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കും.മൂന്നിന് പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്‍ററില്‍ എത്തുന്നതിനായി രാവിലെ ഏഴു മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആലുവ, എസ്‌എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നും ആരംഭിക്കും.നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തിയിരുന്നത്.