ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ബെംഗളൂരു പാദരായണപുര സ്വദേശി കലീം ഖാൻ(60)ആണ് മരിച്ചത്. ജയനഗർ നാലാം ബ്ലോക്കിൽ ബുധനാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ കലീം ഖാൻ ചികിത്സയ്ക്കിടെ വൈകീട്ട് ആശുപത്രിയിൽ മരിക്കുകയായിരുന്നു.റോഡരികിലെ ഗുൽമോഹർ മരത്തിന്റെ ശിഖരമാണ് ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് പൊട്ടിവീണത്.
കലീം ഖാൻ്റെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു. അടുത്തിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞമാസം 16-ന് നഗരത്തിലെ വിജയനഗറിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.
ചികിത്സയില്ല,ആംബുലൻസില്ല, പനിവന്ന് മരിച്ച രണ്ട് മക്കളുടെയും മൃതദേഹം ചുമന്ന് മാതാപിതാക്കള്‍ക്ക് നടക്കേണ്ടി വന്നത് 15 കിലോമീറ്റര്‍
പനി ബാധിച്ച് മരിച്ച മക്കളുടെ മൃതദേഹം 15 കിലോമീറ്റർ ദൂരം ചുമന്ന് രക്ഷകർത്താക്കള്‍. മഹാരാഷ്‌ട്രയിലെ ഗച്ചിറോളി ജില്ലയിലെ അഹേരി താലൂക്കിലാണ് സംഭവം നടന്നത്.10 വയസില്‍ താഴെയുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. ആംബുലൻസ് ലഭിക്കാതെ വന്നതോടെ ഇവരുടെ അച്ഛനമ്മമാർക്ക് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടി വന്നു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികള്‍ വലിയ വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു. മണ്ണ് നിറഞ്ഞ വനപാതയിലൂടെ മൃതദേഹങ്ങളുമായി പോകുന്ന ദമ്ബതിമാരുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്.
‘രണ്ട് കുട്ടികള്‍ക്കും പനി ബാധിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല. രണ്ട് മണിക്കൂറിനകം തന്നെ അവരുടെ നില ഗുരുതരമായി ഒരു മണിക്കൂർ കഴിഞ്ഞപ്പോള്‍ മരിക്കുകയും ചെയ്‌തു.’വിജയ് വഡേത്തിവാർ കുറിച്ചു. ‘രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലുമില്ലായിരുന്നു. മഴയില്‍ ചെളിനിറഞ്ഞ വഴിയിലൂടെ 15 കിലോമീറ്റർ നടക്കാൻ ആ മാതാപിതാക്കള്‍ നിർബന്ധിതരായി. ഗഡ്‌ചിറോളിയിലെ ആരോഗ്യസംവിധാനത്തിലെ ഭീകര യാഥാർത്ഥ്യം വീണ്ടും മുന്നിലെത്തുകയാണ്.’
അദ്ദേഹം പറഞ്ഞു.വിദർഭ മേഖലയില്‍ നിന്നുള്ള രണ്ടാമത്തെ സംഭവമാണ് ഇതെന്ന് പ്രതിപക്ഷം വാദിക്കുന്നു. സെപ്‌തംബർ ഒന്നിന് ഗർഭിണിയായ ഒരു യുവതി കുഞ്ഞിന് വീട്ടില്‍വച്ച് ജന്മം നല്‍കുകയും അമ്മയും കുഞ്ഞും മരിക്കുകയും ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കവിത എന്ന യുവതിയാണ് മരിച്ചത്. പ്രസവവേദന ആരംഭിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി ശ്രമിച്ചെങ്കിലും ആദിവാസി മേഖലയായ ഇവിടെയെത്താൻ നാല് മണിക്കൂർ എടുക്കുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദിവസങ്ങള്‍ക്കകം ദാരുണമായ സംഭവവും ഉണ്ടായത്.