Home Featured ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് മെട്രോ പർപ്പിൾലൈനിൽ മരം വീണു

ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് മെട്രോ പർപ്പിൾലൈനിൽ മരം വീണു

ബെംഗളൂരു : വ്യാഴാഴ്‌ച വൈകീട്ട് പെയ്ത കനത്തമഴയെത്തുടർന്ന് നമ്മ മെട്രോ പർപ്പിൾലൈനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപം നടപ്പാതയ്ക്കും മെട്രോ പാളത്തിനും ഇടയിൽ മരം ഒടിഞ്ഞുവീണു.വൈകീട്ട് 4.51-നാണ് സംഭവം. ഇതേത്തുടർന്ന് സർവീസ് അല്പനേരം തടസ്സപ്പെട്ടതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

ഒന്നര മാസത്തിനിടെ 8 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു; ഉത്തര്‍പ്രദേശില്‍ ഭീതി പരത്തി നരഭോജി ചെന്നായ്ക്കള്‍, നാല് എണ്ണത്തെ പിടികൂടി

ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തില്‍ 8 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഹ്റയിച്ച്‌ ജില്ലയിലാണ് സംഭവം.ഒന്നര മാസത്തിനിടെ 8 കുട്ടികളും ഒരു സ്ത്രീയുമാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചില്‍ ഊർജിതമാക്കി. നാല് ചെന്നായ്ക്കളെ പ്രദേശത്ത് നിന്നും നിലവില്‍ പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.

കൂട്ടത്തിലെ പ്രധാന ചെന്നായയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഒരു ശിശു കൊല്ലപ്പെട്ടു. പിടികൂടിയ ചെന്നായയെ മൃഗശാലയിലേക്ക് കൊണ്ടുപോയി. രണ്ട് ചെന്നായ്ക്കളെ ഇനിയും പിടികൂടാനുണ്ട്. ചെന്നായക്കൂട്ടത്തെ പിടികൂടാൻ ‘ഓപ്പറേഷൻ ഭേദിയ’ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓപ്പറേഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ചെന്നായ്ക്കളെ പിടികൂടാൻ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോണ്‍ ക്യാമറകളും തെർമല്‍ ഡ്രോണ്‍ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ പിടികൂടുന്നത്. ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച്‌ ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാതിലുകള്‍ ഇല്ലാത്ത വീടുകളില്‍ വാതിലുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group