ബെംഗളൂരു: മലിനജലം ശുദ്ധീകരിച്ച് ജലനിരപ്പ് കുറഞ്ഞ തടാകങ്ങളിൽ നിറയ്ക്കാൻ പദ്ധതിയുമായി ബെംഗളൂരു കോർപ്പറേഷൻ. നഗരത്തിലെ പാർപ്പിടസമുച്ചയങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലുമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നാണ് ഇതിനായി വെള്ളം ശേഖരിക്കുക.ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാഥമികചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഭൂഗർഭ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷ.ബെല്ലന്ദൂർ, വർത്തൂർ, നയന്തനഹള്ളി, ഹീരോഹള്ളി, അത്തൂർ, ജക്കൂർ തുടങ്ങിയ തടാകങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു തടാകങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.നിലവിൽ ഭൂഗർഭജലനിരപ്പ് കുറഞ്ഞതിനാൽ നഗരത്തിലെ 50 ശതമാനത്തോളം കുഴൽക്കിണറുകളിൽനിന്ന് വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്.
ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ജലക്ഷാമം വീണ്ടും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. നഗരത്തിലെ വ്യവസായസ്ഥാപനങ്ങളുടെയും ഐ.ടി. കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ജലക്ഷാമം ബാധിച്ചേക്കും.ഇതിനോടകം കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കാനും കുഴൽക്കിണറുകളുടെ അറ്റകുറ്റപ്പണി നടത്താനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളമുപയോഗിച്ച് കാർ കഴുകുന്നതും ചെടികൾ നനയ്ക്കുന്നതും ബെംഗളൂരു കോർപ്പറേഷൻ ഇതിനോടകം നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ 5000 രൂപയാണ് പിഴ.ജലക്ഷാമം നേരിടാൻ നഗരത്തിലെ ഓരോ നിയോജകമണ്ഡലത്തിനും 10 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ ബെംഗളൂരു കോർപ്പറേഷന് 148 കോടിരൂപയും ജലവിതരണകമ്പനിയായ ബി.ഡബ്ല്യു.എസ്.എസ്.ബി.ക്ക് 132 കോടിയും അനുവദിച്ചിട്ടുണ്ട്.
യുപില്‍ ഹോളി സമ്മാനമായി സൗജന്യ എല്‍പിജി സിലിണ്ടര്‍; 1.75 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം; വകയിരുത്തിയത് 2,312 കോടി രൂപ
യുപില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഹോളി സമ്മാനമായി സൗജന്യ എല്‍പിജി സിലിണ്ടർ. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്കാണ് സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ നല്‍കുക.ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് വർഷത്തില്‍ രണ്ട് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് യോഗി സർക്കാർ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2023-24 സാമ്ബത്തിക വർഷത്തേക്ക് സർക്കാർ 2,312 കോടി രൂപ ഇതിനായി വകയിരുത്തിയത്.പദ്ധതിയുടെ ഭാഗമായി ആദ്യ സിലിണ്ടർ ദീപാവലി സമയത്ത് ലഭ്യമാക്കി, രണ്ടാമത്തെ സിലിണ്ടർ ഹോളി സമയത്ത് നല്‍കുമെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ള ഏകദേശം 1.75 കോടി ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ദീപാവലിക്ക് 131.17 ലക്ഷം (1.31 കോടിയിലധികം) സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഉജ്ജ്വല ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് മുഴുവൻ തുകയും ഒന്നിച്ചാണ് യുപി സർക്കാർ കൈമാറിയത്.