ബെംഗളൂരു :നമ്മ മെട്രോ ബയപ്പ നഹള്ളി- വൈറ്റ്ഫീൽഡ് പാതയുടെ നിർമാണം നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ വർഷാവസാനത്തോടെ പൂർത്തിയാക്കാനാകുമെന്ന് ബിഎംആർസി എംഡി അൻജും പർവേസ്. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പാതയുടെ വൺ എ വൺ ബി റീച്ചുകളുടെ നിർമാണമാണ് പൂർ ത്തിയാകുന്നത്.
ടിൻ ഫാക്ടറി മുതൽ കെആർ പുരം വരെയുള്ള റോഡ് വീതികട്ടൽ, ബെനിംഗനഹള്ളി തടാക ബണ്ടിന്റെ സംരക്ഷണം, റെയിൽവേട്രാക്കിനു മുകളിലൂടെ മേൽപാലം നിർമിക്കാനുള്ള അനുമതി തുടങ്ങിയവയാണ് ബയപ്പനഹള്ളി- വൈറ്റ്ഫീൽഡ് പാത പൂർത്തീകരണത്തിനു വിലങ്ങുതടിയായിരു ന്നത്.
എന്നാൽ ഈ തടസ്സങ്ങൾ നീങ്ങിയതായി എംഡി പറഞ്ഞു.കെആർ പുരത്ത് റോഡ് വീതികുട്ടലിനായി 3500 ചതുരശ്രമീറ്റർ ഭൂമി ബിഎംആർസിക്കു കൈമാറാൻ റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞു. ബെനിംഗനഹള്ളിയിൽ സേലം റെയിൽവേ ട്രാക്കിനു മുകളിൽ മെട്രോ പാലം നിർമാണത്തിന്റെ ഭാഗമായുള്ള സ്റ്റീൽ ഗർഡറിന്റെയും പണി പുരോഗ മിക്കുകയാണ്.
കെആർ പുരത്തെ കുരുക്കഴിയുംഓൾഡ് മദ്രാസ് റോഡും ഔട്ടർ റിങ് റോഡും സംഗമിക്കുന്ന കെആർ പുരത്തെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെവരെ പരിഹരിക്കാൻ മെട്രോ സർവീസ് വരുന്നതോടെ സാധിക്കും. ടിൻ ഫാക്ടറി മുതൽ കെആർ പുരം പാലം വരെ മെട്രോ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ വീതി കുറഞ്ഞതും വലിയ വഴിക്കുരുക്കിന് ഇടയാക്കിയിരുന്നു.
തെക്കൻ കേരളത്തിൽ നിന്നുൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾ എത്തുന്ന കെആർ പുരം റെയിൽവേ സ്റ്റേ ഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിൽ കവാടവും ഒരുക്കും.സ്റ്റേഷനുകൾ എവിടെയൊക്കെ?15.25 കിലോമീറ്റർ ദൂരം വരുന്ന പാത യിൽ 13 സ്റ്റേഷനുകളാണുള്ളത്.
കാടു ഗോഡിയിലെ മെട്രോ ഡിപ്പോയും പാതയു ടെ ഭാഗമാണ്.ബെനിംഗനഹള്ളി, കെആർ പുരം, മഹാ ദേവപുര, ഗരുഡാചരപാളയ, ഹുഡി ജംക് ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, ന്രഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര, കാടുഗോഡി, ചനസന്ദ വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ