വെള്ളിയാഴ്ച മുതൽ ബംഗളൂരുവിൽനിന്ന് കുടകിലെ മാക്കൂട്ടം ചുരംപാത വഴി കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കുള്ള ബസ് സർവിസ് ഉൾപ്പെടെ കുടക് വഴി കേരളത്തിലേക്കുള്ള ഏഴ് സർവിസുകളാണ് വീണ്ടും ആരംഭിക്കുന്നതെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു കണ്ണൂരിലേക്ക് അഞ്ചു ബസുകളുടെയും കാഞ്ഞങ്ങാടേക്കും പയ്യന്നൂരിലേക്കും ഓരോ ബസുകളുടെയും ഓൺലൈൻ റിസർവേഷനുമാണ് കർണാടക ആർ.ടി.സി ആരംഭിച്ചത്. കേരള ആർ.ടി.സിയുടെ ബസുകൾ വെള്ളിയാഴ്ച കണ്ണൂരിൽനിന്നും ബംഗളൂരുവിലെത്തിയശേഷം ശനിയാഴ്ച മുതലായിരിക്കും തിരിച്ച് കണ്ണൂരിലേക്കുള്ള സർവിസ് ആരംഭിക്കുക. വീരാജ്പേട്ട് – ഇരിട്ടി വഴിയാണ് ബസ് സർവിസ് നടത്തുക. കുടക് വഴിയുള്ള ബംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസുകളുടെ സർവിസും വൈകാതെ ആരംഭിക്കും