Home Featured യാത്രാ പാക്കേജ് തട്ടിപ്പ്: യുവാവും സഹോദരിയും അറസ്റ്റിൽ

യാത്രാ പാക്കേജ് തട്ടിപ്പ്: യുവാവും സഹോദരിയും അറസ്റ്റിൽ

ബെംഗളൂരു:വിനോദ സഞ്ചാര യാത്രാ പാക്കേജ് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ അന്നപൂർണേശ്വരി നഗർ സ്വദേശി ബി.പ്രശാ ന്ത്, സഹോദരി രേഖ എന്നിവരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.പാക്കേജിലേക്ക് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുന്ന വ്യ ക്തികൾക്ക് 25% വരെ കമ്മിഷൻ വാഗ്ദാനം നൽകി .

മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. വിശ്വരയ്യ ലേഔട്ടിലെ റോയൽ ടു ഫ്ലൈ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ 10,000 രൂപ മുതൽ ഒരു ലക്ഷം രൂ പവരെ വാങ്ങിയ ഇവർ ടൂർ നടത്താതെ അവധികൾ പറഞ്ഞ് ഒഴി യുകയായിരുന്നു.നേരത്തേ ചന്ദ്രാ ലേഔട്ടിലും ഇവർ സമാനമായ രീതിയിൽ തട്ടി പ്പ് നടത്തിയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group