കല്‍പറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു.ഇന്നലെയാണ് നിരോധനം നിലവില്‍ വന്നത്. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്.
വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.
ഭാര്യയുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി ചൂഷണം ചെയ്തതിന് 39കാരനായ യുവാവിനെ കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.പ്രതിയുടെ ഭാര്യക്ക് ആദ്യവിവാഹത്തിലുള്ളതാണ് ഇരയായ പെണ്‍കുട്ടി. 15 വയസുള്ള പെണ്‍കുട്ടിയെ പ്രതി നിരന്തരം ബലാത്സംഗം ചെയ്തു വരികയായിരുന്നു.
അവശയായ പെണ്‍കുട്ടി ഒടുവില്‍ അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോക്സോ, ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് കേസ്.വ്യാഴാഴ്ച നാമ്ബള്ളിയിലെ പന്ത്രണ്ടാം അഡീഷനല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി ഇയാള്‍ക്ക് 20 വര്‍ഷം കഠിനതടവും 1000 രൂപ പിഴയും വിധിച്ചു. ചൂഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആഘാതത്തിലേക്കും കഷ്ടപ്പാടുകളിലേക്കും വഴുതിപ്പോയതായി പറയപ്പെടുന്നു