ബെംഗളൂരു: പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാൻ നിർബന്ധിച്ചെന്ന പരാതിയിൽ ബെംഗളൂരുവിൽ അഞ്ച് ട്രാൻസ്ജൻഡർമാർക്കെതിരേ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജൽ, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗർ പോലീസ് കേസെടുത്തത്.
നഗരത്തിലെ ചായക്കടയിൽ ജോലിചെയ്യുന്ന യുവാവാണ് അതിക്രമത്തിനിരയായത്. സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട യുവാവ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. തുടർന്ന് അഞ്ചുപേരും ഒളിവിൽപോയി. ഇവരെ പിടികൂടാൻ ശ്രമം നടത്തുന്നതായി പോലീസ് അറിയിച്ചു.
ബംഗളുരുവിന് ലോട്ടറി ;നമ്മ മെട്രോ മുന്നാം ഘട്ടത്തിന് കേന്ദ്ര അംഗീകാരം
ത്വരിത ഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ബംഗളുരുവില്‍ പർപ്പിള്‍, ഗ്രീൻ എന്നീ രണ്ടുലൈനുകളിലായി 73.81 കിലോമീറ്റർ ദൈർഘ്യത്തില്‍ മെട്രോ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.ഈ രണ്ടു ലൈനിലും ദിവസേന ശരാശരി എട്ടുലക്ഷം പേർ യാത്ര ചെയ്യുന്നുണ്ട്. 58.16 കിലോമീറ്റർ ദൈർഘ്യമുള്ള, രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന ബ്ലുലൈനിന്റെ നിർമ്മാണജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. ബ്ലൂ ലൈനിന് സില്‍ക്ക് ബോർഡ്- കെ ആർ പുര, കെ ആർ പുര- എയർപോർട്ട് എന്നീ രണ്ടു ഭാഗങ്ങളുണ്ട്. അതില്‍ സില്‍ക്ക് ബോർഡ്- കെ ആർ പുര ഭാഗത്ത് ട്രയല്‍ റണ്‍ പൂർത്തിയായിക്കഴിഞ്ഞു.
ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ ഓടിക്കാൻ പദ്ധതിയുള്ള ഈ റൂട്ടില്‍ ഡിസംബറില്‍ സർവീസ് ആരംഭിക്കും. ഇത്രയൊക്കെയായിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടായിട്ടില്ല. ജനങ്ങളും വാഹനങ്ങളും പെരുകുന്നത് അതിവേഗത്തിലാണ്. മൂന്നാം ഘട്ടത്തിന്റെ പ്രാഥമിക ജോലികള്‍ പൂർത്തിയാക്കി കേന്ദ്രാനുമതിയ്ക്ക് കാത്തിരിക്കുകയായിരുന്നു. 15611 കോടി ചെലവ് മതിക്കുന്ന മൂന്നാംഘട്ടത്തിന് കേന്ദ്രം ഇന്നലെ അനുമതി നല്‍കി.
മൂന്നാംഘട്ടത്തിലെ ഓറഞ്ച് ലൈനിന് കെമ്ബാപുര-ജെ പി നഗർ (32.15 കിലോമീറ്റർ), ഹൊസഹള്ളി-ക ബഡഗെരെ (12.5 കിലോമീറ്റർ) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. നഗരത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ തമ്മിലും അന്താരാഷ്ട്ര വിമാനത്താവളവുമായും ഓറഞ്ചു ലൈനിലൂടെ കൂട്ടിയിണക്കപ്പെടും.മൂന്നാംഘട്ടത്തിന്റെ നിർമ്മാണം 2029 ഓടെ പൂർത്തിയാക്കി സർവീസ് നടത്താനാണ് നമ്മ മെട്രോ ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ നമ്മ മെട്രോയുടെ ദൈർഘ്യം 222.2 കിലോമീറ്ററായി വർധിക്കും.