![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാന്‍സജെന്‍ഡേഴ്‌സ്.പിന്തുണയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നടത്തിയ മാര്‍ച്ചില്‍ 100ലേറെ പേരാണ് പങ്കെടുത്തത്. (ശനിയാഴ്ച -26) ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഫ്രീഡം പാര്‍ക്കിലാണ് സമാപിച്ചത്. ഭരണഘടന അനുവദിക്കുന്ന അന്തസും സ്വാതന്ത്ര്യവും ഉയര്‍ത്തി പിടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ കര്‍ണാടകയില്‍ പലയിടത്തും സ്ത്രീകളുടെ മൗലികാവകാശങ്ങളും വിദ്യാഭ്യാസ അവകാശവും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനികളോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു.
ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റണമെന്നും ക്ലാസ് നഷ്ടമായവര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് നല്‍കണമെന്നും മാധ്യമവേട്ട അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൂടാതെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ദര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.