മംഗ്ളുറു:ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നാല് യുവാക്കള്‍ ചേര്‍ന്ന് അക്രമിച്ച് പണം കവര്‍ന്നതായി പരാതി.നഗരത്തില്‍ ഉര്‍വ പൊലീസ് സ്റ്റേഷന് പരിധിയിലെ കുണ്ടികാനയില്‍ ഞായറാഴ്ച രാത്രി അക്രമത്തിനിരയായതായി കാട്ടി ശാന്തി എന്ന യുവതി ചൊവ്വാഴ്ച പരാതി നല്കി.
തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവര്‍ന്നതായി പരാതിയില്‍ പറഞ്ഞു. അതുവഴി കാര്‍ വരുന്നത് കണ്ട് അക്രമികള്‍ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചത്.
റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ?ഗമായി മൈസൂരുവില്‍ നടത്തിയ റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞു.ജനക്കൂട്ടത്തിന് നേരെകൈവീശി കാണിക്കുന്നതിനിടെ മോദിക്ക് തൊട്ടുമുമ്ബില്‍ മൊബൈല്‍ ഫോണ്‍ വന്നുവീഴുകയായിരുന്നുവനിതാ ബിജെപി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞതെന്നും ആവേശം കൊണ്ട് പറ്റിപ്പോയതാണെന്നും പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍, പ്രധാനമന്ത്രിക്ക് നേരെ പൂക്കള്‍ എറിയുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ അബദ്ധത്തില്‍ മൊബൈല്‍ എറിഞ്ഞതാണെന്ന് കണ്ടെത്തി.പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷയിലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനത്തില്‍ വന്നുവീണ ഫോണ്‍ ബിജെപി പ്രവര്‍ത്തകയായുടേതായിരുന്നു. സത്യാവസ്ഥ അറിഞ്ഞതോടെ എസ്പിജി അത് അവര്‍ക്ക് തിരികെ നല്‍കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.