കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാതാപിതാക്കളായി സഹദും സിയയും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ട്രാന്‍സ്മെന്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി.പൈലറ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.മാര്‍ച്ച് നാലിനാണ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ഷുഗര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നേരത്തെ അഡ്മിറ്റാവുകയായിരുന്നു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അമ്മ സിയ വ്യക്തമാക്കി.പോസ്റ്റിന്റെ പൂര്‍ണ രൂപം :’കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് . Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്? ഞാന്‍ ജീവിതത്തില്‍ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്ബോള്‍ പറയും.
ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നമാണ് ഒടുവിൽ പൂവണിയുന്നത്. ട്രാൻസ് പുരുഷൻ ആയ സഹദ് ഗർഭം ധരിച്ചിട്ട് ഒൻപത് മാസമായി. പുതിയൊരു അതിഥി കൂടി ഇവരുടെ ജീവിതത്തിലേക്ക് ഉടൻ എത്തും. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്.
സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗർഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെങ്കിലും ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന.
സൂം 1300 ജീവനക്കാരെ പിരിച്ചുവിട്ടു
പാന്‍ഡെമിക് സമയത്ത് എല്ലാവരും വീട്ടില്‍ കുടുങ്ങിയപ്പോള്‍ സൂം വ്യാപകമായ ജനപ്രീതി നേടി, ഒപ്പം വീട്ടില്‍ നിന്നുള്ള ജോലി പുതിയ സാധാരണമായി മാറി.എന്നിരുന്നാലും, ജീവിതം സാധാരണ നിലയിലായതിന് ശേഷം, സൂമിന് ട്രാക്ഷന്‍ നഷ്ടപ്പെടാന്‍ തുടങ്ങി. മറ്റ് പല ടെക് കമ്ബനികളെയും പോലെ, സൂമും പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചു.സൂം സിഇഒ എറിക് യുവാന്‍ ചൊവ്വാഴ്ച ജീവനക്കാര്‍ക്ക് ഒരു കത്ത് അയയ്ക്കുകയും പിരിച്ചുവിടല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഏകദേശം 1300 തൊഴിലാളികളെ ഏകദേശം 15 ശതമാനം കുറയ്ക്കാന്‍ കമ്ബനി പദ്ധതിയിടുന്നതായി യുവാന്‍ പറഞ്ഞു.