ബെംഗളൂരു ബസ് ഇടിച്ച് കാൽനടയാത്രക്കാർ ഉൾപ്പെടെ മരിക്കുന്നതു പതിവായതോടെ ബിഎംടിസി ഡ്രൈവർമാർക്ക് സുരക്ഷാ ബോധവൽക്കരണം ആരംഭിച്ച് ട്രാഫിക് പൊലീസ്. ഗതാഗത നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. പ്രതിദിനം 50 ഡ്രൈവർമാർ പങ്കെടുക്കുന്ന പരിപാടി ട്രാഫിക് കമാൻഡ് സെന്ററിലാണ് നടക്കുന്നത്. 30ന് സമാപിക്കും. ഈ വർഷം നവംബർ വരെ ബിഎംടിസി ബസ് ഇടിച്ചുണ്ടായ അപകടങ്ങളിൽ 34 പേർ മരിച്ചു. 97 പേർക്കു ഗുരുതരമായി പരുക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും കാൽനട യാത്രക്കാർ. കഴിഞ്ഞ വർഷം ഗതാഗത നിയമലംഘനങ്ങളിൽ 13,917 കേസുകളാണ് ബിഎംടിസി ഡ്രൈവർമാർക്കെതിരെ ചുമത്തിയത്. പിഴയായി 1.04 കോടി രൂപ ബിഎംടിസിയിൽ നിന്നു ട്രാഫിക് പൊലീസ് ഈടാക്കി.
അപകടമായി അമിതവേഗം:അനുമതിയില്ലാത്ത ഇടങ്ങളിൽ ബസ് പാർക്ക് ചെയ്യുന്നതും അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതും ഉൾപ്പെടെയുള്ള പരാതികളാണു ഡ്രൈവർമാർക്ക് എതിരെ ഉയരുന്നത്. ഒപ്പം റോഡിനു നടുവിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. ബസുകളുടെ കാലപ്പഴക്കവും അപകടങ്ങൾക്കു കാരണമാകുന്നു. അപകടം വർധിച്ചതോടെ ബസിൻ്റെ സർവീസ് നിരന്തരം നിരീക്ഷിച്ച് അടിയന്തര സാഹചര്യങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്ന അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം 10 ബസുകളിൽ പരിശീലനാടിസ്‌ഥാനത്തിൽ ബിഎംടിസി ഘടിപ്പിച്ചു.
ഷൂ ഏറ്: വധശ്രമം എങ്ങനെ നിലനില്‍ക്കും, പോലീസിനെ വിമര്‍ശിച്ച് കോടതി
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി.പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു പെരുമ്ബാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിമര്‍ശം. ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ 308 വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസിനു നേരെ എറിയുന്ന ഷൂ ബസിനകത്തേക്ക് കടക്കില്ലല്ലോയെന്നും പിന്നെങ്ങനെ ഈ വകുപ്പ് നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.നവകേരള സദസിന്‍റെ സംഘാടകരും ഡിവൈഎഫ്‌ഐക്കാരും അടക്കമുള്ളവര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചതായി കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞു.
പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവര്‍ എവിടെയെന്നും കോടതി പോലീസിനോട് ചോദിച്ചു. മന്ത്രിമാരെ മാത്രമല്ല ജനങ്ങളെയും പോലീസ് സംരക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.സംഭവം നടക്കുമ്ബോള്‍ പോലീസ് അവിടെയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതു സ്ഥലത്ത് മര്‍ദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പോലീസിനില്ലേയെന്നും എങ്ങനെയാണ് ഇത്തരത്തില്‍ ഇരട്ടനീതി നടപ്പാക്കാന്‍ സാധിക്കുന്നെന്നും കോടതി ചോദിച്ചു. പ്രതികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും പോലീസിനോട് കോടതി ചോദിച്ചു.കേസില്‍ വീഴ്ചവരുത്തിയ പോലീസുകാര്‍ക്കെതിരേ വിശദമായ പരാതി എഴുതിനല്‍കാനും കോടതി നിര്‍ദേശിച്ചു. പരാതി ലഭിച്ചശേഷം കേസ് വീണ്ടു കോടതി പരിഗണിക്കും.