ബംഗളുരു :ജക്കൂർ എയ്റോ ഡാമിൽ പരിശീലന വിമാനം റൺവേയിൽ ഇറങ്ങിയ ശേഷം തലകീഴായി മറിഞ്ഞു. പൈലറ്റ് ക്യാപ്റ്റൻ ആകാശ് ജയ്സ്വാളി നെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര സ്കൈ ഡിവിങ് ചാംപ്യനായ ചെറിൽ ആൻ സ്റ്റേൺസിനും പരുക്കേറ്റു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. റൺവേയിൽ നായ്ക്ക്ളുണ്ടായിരുന്നതിനെ തുടർന്ന് അപകടം ഒഴിവാക്കാനായി പൊടുന്നനെ വെട്ടിത്തിരിച്ചതിനാലാണ് അഗ്നി ഏവിയേഷന്റെ സെസ്ന 185 വിമാനം മറിഞ്ഞതെന്നാണ് പൈലറ്റിന്റെ വിശദീകരണം. സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.