ബെംഗളൂരു: പൊലീസ് ട്രെയ്നിങ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഡിജിപി ഡോ.പി.രവീന്ദ്രനാഥ് രാജിവച്ചു. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചുമതല എഡിജിപി അരുൺ ചക്രവർത്തിക്കു കൈമാറിയ ശേഷമാണ് നടപടി.
വ്യാജ ജാതി സർട്ടിഫിക്ക്റ്റ് കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ സർക്കാർ അനാവശ്യമായി വേട്ടയാടുന്നു എന്നരോപിച്ചാണ് ഡിജിപി പ്രവീൺ സുദിന് രാജിക്കത്തു കൈമാറിയത്.
1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സർവീസിലിരിക്കെ ഇതു നാലാം തവണയാണ് സീനിയോറിറ്റി പ്രശ്നങ്ങൾ കൂടി ഉന്നയിച്ച് രാജിക്കത്തു നൽകുന്നത്. 2020 ഒക്ടോബറിൽ അന്നത്തെ മുഖ്യമന്ത്രി യെഡിയൂരപ്പ ഇടപെട്ടാണ് രാജി പിൻവലിപ്പിച്ചത്.