ബെംഗളൂരൂ: ബെലഗാവിയിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലനവിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന പരിശീലകനും ട്രെയിനിയും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവർക്കും എയർഫോഴ്സ് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി. ചൊവ്വാഴ്ച രാവിലെ 10-ഓടെയാണ് സംഭവം.റെഡ്ബേഡ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയുടെ രണ്ടുപേർക്ക് കയറാവുന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത്.
പറക്കുന്നതിനിടെ സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ വയലിൽ വിമാനമിറക്കാൻ പരിശീലകൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഹൊന്നിഹൽ, മാവിനക്കട്ടി ഗ്രാമങ്ങൾക്കിടയിലെ കൃഷിയിടത്തിൽ വിമാനമിറക്കി.വ്യോമസേനാ ഉദ്യോഗസ്ഥരും മാരിഹൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സാങ്കേതികവിദഗ്ധരുടെ പരിശോധനയ്ക്കുശേഷമേ അപകടം സംബന്ധിച്ച യഥാർഥകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
പുരുഷന് ഒരു നിമിഷത്തെ ‘സുഖം’, സ്ത്രീകള്‍ക്ക് ജീവിതം മുഴുവന്‍ ഭയം; സമൂഹം അറിയട്ടെ, മാറ്റം വരും: മുരളി തുമ്മാരുകുടി
സ്ത്രീകൾക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്ന പുരുഷൻമാര്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുരളി തുമ്മാരുകുടി രംഗത്ത്.ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ടെന്നും ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ ‘സുഖം’ ആയിരിക്കും കിട്ടുന്നതെന്നും ഇതിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് അപ്പോള്‍ ഉണ്ടാകുന്ന ഭയം ജീവിതകാലം മുഴുവൻ നീണ്ടു നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലൈംഗികതയോട് തന്നെ വെറുപ്പ് പോലും സ്ത്രീകള്‍ക്ക് ഉണ്ടാക്കും. ഇത്തരക്കാരെ പറ്റി പൊലീസില്‍ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല.
കോടതിയില്‍ തെളിയിക്കാൻ എന്ത് തെളിവാണ് ഇരകള്‍ക്ക് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.സ്ത്രീകള്‍ പിന്നു വച്ച് കുത്തുന്നതോ കുട കൊണ്ട് അടിക്കുന്നതോ ആയിരുന്നു അവര്‍ക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷയെന്നും തുമ്മാരുകുടി വിവരിച്ചു. എന്നാല്‍ അടുത്തടുത്ത ദിവസങ്ങളില്‍ ധൈര്യമായി പ്രതികരിക്കുന്ന സ്ത്രീകളും മൊബൈല്‍ ഫോണിന്റെ ഉപയോഗവും ഇത്തരക്കാരെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് നല്ല മാറ്റമാണ്.
ഇത്തരം വൃത്തികേട് സമൂഹം അറിയണം, ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതൊന്നും കോടതിയില്‍ എത്തി ശിക്ഷിക്കപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും ഒരാഴ്ച പത്തു പേര് ജയിലില്‍ കിടന്നാല്‍ തന്നെ ഇവരുടെ ശല്യം പത്തിലൊന്നാകുമെന്നും അങ്ങനെ മാറ്റം വരുമെന്നും തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.