കൊച്ചി: സേലം റെയിൽവേ ഡിവിഷനിലെ മാഗ്നസൈറ്റ് ജംക്ഷനിൽ ട്രാക്ക് നവീകരണം നടക്കു ന്നതിനാൽ 11-ാം തീയതിയിലെ ചില ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം ഏർപ്പെടുത്തി. 11നു രാവിലെ 6.10നു ബെംഗളുരുവിൽ നിന്നു പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു- എറണാകുളം ജംക്ഷൻ (12677) എക്സ്പ്രസ് കൃഷ്ണരാജപുരം, ബംഗാരപേട്ട്, തിരുപ്പൂർ, സേലം വഴിയാകും സർവീസ്.
കർമലാരാം, ഹൊസൂർ, ധർമപുരി സ്റ്റേഷനുകളിൽ പോകില്ല. 11നു രാവിലെ 6നു പുറപ്പെടുന്ന ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് (13352) അന്ന് 7.30ന് ആണ് യാത്ര തിരിക്കുക. അന്നുതന്നെ എറണാകുളത്തു നിന്നു രാവിലെ 9.10നു പുറപ്പെടുന്ന എറണാകുളം ജംക്ഷൻ കെഎസ്ആർ ബെംഗളൂരു (12678) എക്സ്പ്രസ് 10.10നാണ് യാത്ര തുടങ്ങുക.
തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം; പോത്തന്‍കോട് 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും
തിരുവനന്തപുരം: പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നു. 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും മന്ത് രോഗം സ്ഥിരീകരിച്ചു.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതരസംസ്ഥന തൊഴിലാളികള്‍ താമസിച്ചിരുന്നത്.രണ്ടാഴ്ച മുമ്ബാണ് വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മന്ത് സ്ഥിരീകരിച്ചിരുന്നു.
ഇതില്‍ 5 പേര്‍ മരുന്നു വാങ്ങാന്‍ പോലും നില്‍ക്കാതെ പോകുകയായിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് ഷിബു പറയുന്നു. മന്ത് രോഗം സ്ഥിതീകരിച്ച 13 പേര്‍ തുടര്‍ ചികിത്സ തേടി. മറ്റു അഞ്ചു പേരെ പറ്റി ആര്‍ക്കും ഒരറിവും ഇല്ല. അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.