Home Featured ട്രെയിനുകള്‍ക്ക്‌ സമയമാറ്റം

ട്രെയിനുകള്‍ക്ക്‌ സമയമാറ്റം

തിരുവനന്തപുരം: വന്ദേഭാരത്‌ അടക്കമുള്ള ഏഴ്‌ ട്രെയിനുകളുടെ സമയക്രമം പുതുക്കി ദക്ഷിണ റെയില്‍വേ. 28 മുതലാണ്‌ സമയമാറ്റം.ട്രെയിന്‍ നമ്ബര്‍- 20634 – തിരുവനന്തപുരം സെന്‍ട്രല്‍ – കാസര്‍ഗോഡ്‌ വന്ദേ ഭാരത്‌ എക്‌സ്‌പ്രസ്‌: ഉച്ചയ്‌ക്ക്‌ 1:20 -ന്‌ കാസര്‍ഗോട്ടെത്തും. (നിലവിലെ സമയം: കാസര്‍ഗോഡ്‌ ഉച്ചയ്‌ക്ക്‌ 1:25)ട്രെയിന്‍ നമ്ബര്‍ -16355 – കൊച്ചുവേളി – മംഗളൂരു ജങ്‌ഷന്‍ അന്ത്യോദയ ദൈ്വവാര എക്‌സ്‌പ്രസ്‌: രാവിലെ 9:15-ന്‌ മംഗളൂരു ജങ്‌ഷനില്‍ എത്തിച്ചേരും. (നിലവിലെ സമയം: രാവിലെ 9:20)ട്രെയിന്‍ നമ്ബര്‍ 16629 -തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്‌ലി എക്‌സ്‌പ്രസ്‌: രാവിലെ 10:25 ന്‌ മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.

(നിലവിലെ സമയം: മംഗളൂരു സെന്‍ട്രല്‍ 10:30)ട്രെയിന്‍ നമ്ബര്‍ 16606 – നാഗര്‍കോവില്‍ ജങ്‌ഷന്‍ – മംഗളൂരു സെന്‍ട്രല്‍ ഏറനാട്‌ ഡെയ്‌ലി എക്‌സ്‌പ്രസ്‌: വൈകിട്ട്‌ 5:50ന്‌ -ന്‌ മംഗലാപുരത്ത്‌ എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെന്‍ട്രല്‍ വൈകിട്ട്‌ ആറ്‌)ട്രെയിന്‍ നമ്ബര്‍ 16347- തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ ഡെയ്‌ലി എക്‌സ്‌പ്രസ്‌: 11:20 -ന്‌ മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെന്‍ട്രല്‍ 11:30)ട്രെയിന്‍ നമ്ബര്‍ 22668 – കോയമ്ബത്തൂര്‍ ജങ്‌ഷന്‍ – നാഗര്‍കോവില്‍ ജങ്‌ഷന്‍ പ്രതിദിന സൂപ്പര്‍ഫാസ്‌റ്റ്‌: തിരുനെല്‍വേലി ജങ്‌ഷനില്‍ 03:00-ന്‌ എത്തി 03:05-ന്‌ പുറപ്പെടും. (നിലവിലെ സമയം 03:20 /03:25) വള്ളിയൂര്‍ സ്‌റ്റേഷനില്‍ 03:43 ന്‌ എത്തി 03:45 ന്‌ പുറപ്പെടും.

(നിലവിലെ സമയം 04:01/04:02) നാഗര്‍കോവില്‍ ജങ്‌ഷനില്‍ 04:50 ന്‌ എത്തിച്ചേരും (നിലവിലെ സമയം 05:05)ട്രെയിന്‍ നമ്ബര്‍ 12633- ചെൈന്ന എഗ്‌മോര്‍ – കന്യാകുമാരി ഡെയ്‌ലി സൂപ്പര്‍ഫാസ്‌റ്റ്‌: തിരുനെല്‍വേലി ജങ്‌ഷനില്‍ പുലര്‍ച്ചെ 03.20-ന്‌ എത്തി 03.25-ന്‌ പുറപ്പെടും. (നിലവിലെ സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03-ന്‌ എത്തി 04.05-ന്‌ പുറപ്പെടും. (നിലവിലെ സമയം: 04.23/04.25), 05.35-ന്‌ കന്യാകുമാരിയില്‍ എത്തിച്ചേരും. (നിലവിലെ സമയം: 05.45).

ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെ; സന്തുഷ്ട രാജ്യം സ്വിറ്റ്‌സര്‍ലാന്റ്: തൊഴിലില്ലായ്മയില്‍ വലഞ്ഞ് ഇന്ത്യ

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ദുരിത പൂര്‍ണമായ രാജ്യം സിംബാബ്വെ. സ്വിറ്റ്‌സര്‍ലന്റാണ് ഏറ്റവും സന്തുഷ്ടമായ രാജ്യം. സാമ്ബത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്വെ ലോകത്തു തന്നെ ഏറ്റവും മോശപ്പെട്ട അവവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്. സിംബാബ്വെയില്‍ അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം ദുരിതം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍. യുദ്ധദുരിതമനുഭവിക്കുന്ന യുക്രെയ്ൻ, സിറിയ, സുഡാൻ എന്നിവയേക്കാളും ദുരിതപൂര്‍ണമാണ് സിംബാബ്വെ എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.മുൻവര്‍ഷം 243.8 ശതമാനമായാണ് സിംബാബ്‌വെയില്‍ പണപ്പെരുപ്പം ഉയര്‍ന്നത്. കൂടാതെ രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, പിന്നോട്ടുള്ള ജിഡിപി വളര്‍ച്ച തുടങ്ങിയവയാണ് പ്രധാന വിഷയമായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

സിംബാബ്‌വെ ഭരിക്കുന്ന സിംബാബ്‌വെ ആഫ്രിക്കൻ നാഷനല്‍ പാര്‍ട്ടി പാട്രിയോട്രിക് ഫ്രണ്ട് എന്ന രാഷ്ട്രീയ കക്ഷിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചതെന്ന് ഹാങ്കേ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.രാജ്യങ്ങളെ സാമ്ബത്തിക സ്ഥിതി വച്ചാണ് സ്റ്റീവ് ഹാങ്കെ ഇതില്‍ വിലയിരുത്തിയിട്ടുള്ളത്. ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ടു പ്രകാരം 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് പട്ടികയ്ക്ക് ആധാരം. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അര്‍ജന്റീന, യെമൻ, യുക്രെയ്ൻ, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന തുടങ്ങിയവയാണ് ദുരിതം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലുള്ളത്.

പട്ടികയില്‍ മികച്ച സ്‌കോര്‍ സ്വിറ്റ്‌സര്‍ലാൻഡിനാണ്. കുവൈത്താണ് രണ്ടാമത്തെ സന്തുഷ്ടരാജ്യം. അയര്‍ലൻഡ്, ജപ്പാൻ, മലേഷ്യ, തയ്വാൻ, നൈജര്‍, തായ്ലാൻഡ്, ടോഗോ, മാള്‍ട്ട തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനക്കാര്‍. ഈ പട്ടികയില്‍ ഇന്ത്യ നൂറ്റിമൂന്നാമതാണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നത്. ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ ഇന്ത്യയില്‍ രൂക്ഷമാകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ തൊഴിലില്ലായ്മയ്‌ക്കൊപ്പം വിലക്കയറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ജോണ്‍ ഹോപ്കിൻസ് സര്‍വകലാശാലയിലെ അപ്ലൈഡ് എക്കണോമിക്‌സ് പ്രഫസറാണ് സ്റ്റീവ് ഹാങ്കേ.

You may also like

error: Content is protected !!
Join Our WhatsApp Group