Home Featured ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതല്‍ ആണ് മാറ്റം. ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45).അതേസമയം, മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.

സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചകളില്‍ മംഗളൂരുവില്‍നിന്ന് രാത്രി 7.30-ന് പുറപ്പെടും.ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവില്‍ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗല്‍, മധുര, രാമനാഥപുരം ഉള്‍പ്പെടെ 12 സ്റ്റേഷനുകളില്‍ നിർത്തും. മലപ്പുറം ജില്ലയില്‍ എവിടെയും സ്റ്റോപ്പില്ല. ഏഴ് സ്ലീപ്പർ, നാല് ജനറല്‍ കോച്ച്‌ ഉള്‍പ്പെടെ 22 കോച്ചുകളും ഉണ്ടാകും.

ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംസ്ഥാന സ‍ര്‍ക്കാരും. അതിനിടെ പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റ‍ര്‍ ചെയ്യാത്ത കേസുകൾ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിട്ടുണ്ട്.സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ള കേസുകളുടെ ഗൗരവം നോക്കി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാൽ മുന്നണിയുടെയും സര്‍ക്കാരിന്റെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടിൽ കേസുകൾ പിൻവലിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിച്ചതോടെയാണ് നീക്കം

You may also like

error: Content is protected !!
Join Our WhatsApp Group