Home Featured ബെംഗളൂരു: അറ്റകുറ്റപ്പണി;2 ട്രെയിനുകളുടെ സമയത്തിൽ maattam

ബെംഗളൂരു: അറ്റകുറ്റപ്പണി;2 ട്രെയിനുകളുടെ സമയത്തിൽ maattam

ബെംഗളൂരു: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (16315) 21നും 28നും 2 മണിക്കൂറും കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526) ഒരു മണിക്കൂറും വൈകിയോടും.

ലൈംഗിക ബന്ധത്തിനിടെ മൂക്കിനിടിച്ച്‌ ചോര വരുത്തുമെന്ന് രണ്ടാം ഭാര്യ; തിളച്ച എണ്ണയില്‍ കൈ പിടിച്ച്‌ മുക്കുന്നതും ആനന്ദം; മൂന്നാം ഭാര്യയെ ചുട്ടെരിച്ച ജോയിയുടെ വൈകൃതങ്ങള്‍ വിവരിച്ച്‌ മിനി; വിധി കേട്ട് കരച്ചിലടക്കാനാകാതെ നാലാം ഭാര്യയും

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച്‌ ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ച വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു.ജോയ് ആന്റണി മനോവൈകൃതമുള്ളയാളാണെന്ന് ജോയിയുടെ രണ്ടാം ഭാര്യ മിനി മൊഴി നല്‍കിയിരുന്നു.

ജോയ് ഇതുവരെ നാല് വിവാഹം കഴിച്ചിട്ടുണ്ട്. നാലു വിവാഹങ്ങളിലായി അഞ്ച് കുട്ടികളുമുണ്ട്. ജോയിയുടെ മനോവൈകൃതത്തിന്റെ വിവരങ്ങള്‍ മിനി തുറന്നുപറഞ്ഞത് കേസില്‍ നിര്‍ണായകമായി.ശാരീരികമായി ബന്ധപ്പെടുമ്ബോള്‍ പ്രതി തന്റെ മൂക്കില്‍ ശക്തിയായി ഇടിക്കുമെന്നും മൂക്കില്‍നിന്ന് ചോര വരുമ്ബോള്‍ വിചിത്രമായി പെരുമാറുന്നത് പതിവായിരുന്നെന്നും മിനി മൊഴി നല്‍കി. മറ്റുള്ളവരെ വേദനിപ്പിച്ച്‌ ആനന്ദം കണ്ടെത്തുകയായിരുന്നു പ്രതിയുടെ മുഖ്യ വിനോദം.

തന്റെ തലമുടിക്ക് ചുറ്റിപ്പിടിച്ച്‌ വട്ടംകറക്കി തെങ്ങില്‍ ഇടിക്കുമായിരുന്നു. തിളച്ച എണ്ണയില്‍ തന്റെ കൈ പ്രതി മുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മിനി വിചാരണവേളയില്‍ പൊള്ളിയ കൈ കോടതിയില്‍ ഉയര്‍ത്തിക്കാട്ടി.മിനിയുമായുള്ള ബന്ധം നിലനില്‍ക്കേയാണ് മൂന്നാം ഭാര്യയായ സുനിതയെ ജോയി വിവാഹം ചെയ്തത്. വിധി കേള്‍ക്കാന്‍ ജോയിയുടെ നാലാം ഭാര്യ കോടതിയിലെത്തിയിരുന്നു. വിധി കേട്ട് ഇവര്‍ കോടതി മുറിക്കുപുറത്തിറങ്ങി കരയുന്നുണ്ടായിരുന്നു.

2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍ നിന്നും കണ്ടെത്തിയത്. സുനിതയെ ഭര്‍ത്താവ് ജോയി ആന്‍റെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. എന്നാല്‍ ജോയ്, കൊല്ലപെടുത്തി പല കഷ്ണങ്ങളായി സെപ്റ്റി ടാങ്കില്‍ ഉപേക്ഷിച്ചത് സുനിതയാണെന്ന് തെളിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം പൊലീസ് കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

ഇതോടെ കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാന്‍ രേഖകളൊന്നുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിചാരണ വേളയില്‍ പൊലീസിന്‍െറ വീഴ്ച പുറത്തുവന്നതോടെ കോടതിയിടപെട്ട് മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group