Home Featured ബെംഗളൂരു: ഈസ്റ്റർ അവധി ; തീവണ്ടികളിൽ സീറ്റുകൾ തീരുന്നു

ബെംഗളൂരു: ഈസ്റ്റർ അവധി ; തീവണ്ടികളിൽ സീറ്റുകൾ തീരുന്നു

ബെംഗളൂരു: ഈസ്റ്റർ അവധിക്ക് രണ്ടരമാസത്തോളം ബാക്കിനിൽക്കേ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ശേഷിക്കുന്നത് ഏതാനും സീറ്റുകൾ മാത്രം.മാർച്ച് അവസാനവാരം പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളോടനുബന്ധിച്ച് ഒട്ടേറെ പേരാണ് നാട്ടിൽ പോകാനിരിക്കുന്നത്. അതിനാൽ മാർച്ച് അവസാനവാരം നാട്ടിലേക്കുള്ള തീവണ്ടികളിലെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുന്നുണ്ട്. തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലാണ് തിരക്ക് കൂടുതൽ. കണ്ണൂരിലേക്കുള്ള തീവണ്ടികളിൽ ഒട്ടേറെ സീറ്റുകൾ ബാക്കിയുണ്ട്.വെള്ളിയാഴ്ചത്തെ ബെർത്ത് നിലയനുസരിച്ച്, യാത്രത്തിരക്ക് കൂടുതലുള്ള മാർച്ച് 26, 27, 28 തീയതികളിൽ കൊച്ചുവേളി എക്സ്പ്രസിൽ (16315) സ്ലീപ്പർ, എ.സി. കോച്ചുകളിലായി 281 സീറ്റുകളേ ബാക്കിയുള്ളൂ.

കന്യാകുമാരി എക്സ്പ്രസിൽ (16526) ഈ ദിവസങ്ങളിൽ ആകെ 124 സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതേസമയം, യശ്വന്തപുര-കണ്ണൂർ എക്സ്പ്രസിൽ (16527) 1230 ടിക്കറ്റുകളും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസിൽ (16511) 1145 ടിക്കറ്റുകളും ബാക്കിയുണ്ട്. ബെംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിലും ടിക്കറ്റുകൾ ധാരാളമുണ്ട്. അവധിയാത്രയ്ക്ക് ഇനിയുമേറെ സമയമുള്ളതിനാൽ ഏതാനും ദിവസങ്ങൾക്കകം ടിക്കറ്റുകൾ തീരും.

കൊച്ചിയില്‍ മോദിയുടെ റോഡ് ഷോ തുറന്ന വാഹനത്തില്‍

ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് കൊച്ചി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.വൈകുന്നേരം ആറിന് കൊച്ചിയില്‍ നടക്കുന്ന റോഡ് ഷോയില്‍ തുറന്ന വാഹനത്തിലാകും മോദി സഞ്ചരിക്കുക.മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നില്‍നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഹോസ്പിറ്റല്‍ റോഡ് വഴി ഗസ്റ്റ് ഹൗസിനു മുന്നില്‍ സമാപിക്കും. അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും പരിപാടിക്കായി സംഘാടകസമിതി രൂപീകരിച്ചതായും ബിജെപി നേതാക്കള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group