Home Featured ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാന്‍സല്‍ ചെയ്യാം, തുക ഈടാക്കില്ല: റെയില്‍വേ നിയമങ്ങളില്‍ വന്‍മാറ്റം

ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാന്‍സല്‍ ചെയ്യാം, തുക ഈടാക്കില്ല: റെയില്‍വേ നിയമങ്ങളില്‍ വന്‍മാറ്റം

സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു പ്രധാനപ്രശ്നമായിരുന്നത് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്ബോള്‍ റെയില്‍വേ ഈടാക്കിയിരുന്ന ചാര്‍ജായിരുന്നു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന പണനഷ്ടം ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ റെയില്‍വേ നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോള്‍.

പുതിയ നിയമപ്രകാരം ഇനി ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഉപഭോക്താവിന് കാര്യമായ ധനനഷ്ടം ഉണ്ടാകില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഇനിമേല്‍ ചാര്‍ജ് നല്‍കേണ്ടിവരില്ല. റെയില്‍വേ ആപ്പ്,അല്ലെങ്കില്‍ വെബ്സൈറ്റില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് റദ്ദാക്കാനും സൗകര്യമുണ്ട്.

ദ്രൗപദി മുര്‍മു‍ നാളെ 15ാം രാഷ്ട്രപതിയായി സത്യപ്രതി‍ജ്ഞ

ന്യൂദല്‍ഹി: രാജ്യത്തിന്‍റെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിങ്കളാഴ്ച സത്യപ്രതി‍ജ്ഞ ചെയ്യും.തിങ്കളാഴ്ച രാവിലെ 10.15നാണ് സത്യപ്രതി‍ജ്ഞാ ചടങ്ങെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറ‍ഞ്ഞു.

പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടക്കുക.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സൈന്യത്തിന്‍റെ ബഹുമതിയായി 21 തവണ ആകാശത്തേക്ക് വെടിവെയ്ക്കുന്ന രീതിയില്‍ 21-ഗണ്‍ സല്യൂട്ട് നല്‍കും. ഇതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ തലസ്ഥാനനഗരിയാകെ ആഘോഷത്തിന്‍റെ ലഹരിയിലാണ്.

ആശംസകള്‍ നേരാന്‍ മന്ത്രിമാരും നേതാക്കളും മുര്‍മു താമസിക്കുന്ന ചാണക്യപുരിയിലെ ബംഗ്ലാവിലേക്ക് പ്രവഹിക്കുകയാണ്. ആദിവാസി കലാസംഘങ്ങളും ആശംസയുമായി എത്തുന്നുണ്ട്. കാലാവധി പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ഞായറാഴ്ച അഭിസംബോധന ചെയ്യും. വൈകീട്ട് ഏഴ് മണിക്ക് ഓള്‍ ഇന്ത്യാ റേഡിയോ വഴിയും ദൂരദര്‍ശന്‍ വഴിയും ഇപ്പോഴത്തെ രാഷ്ട്രപതിയുടെ സന്ദേശം പ്രക്ഷേപണം ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group