ബെംഗളൂരു : ബയ്യപ്പനഹള്ളി വിശ്വേശ്വരായ്മ റെയിൽവേ ടെർമിനലിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ അൺറിസർവ്ഡ് പ്രതിദിന ട്രെയിൻ സർവീസ് 24ന് ആരംഭിക്കും, ബയ്യപ്പനഹള്ളി-മൈസൂരു സ്പെഷൽ എക്സ്പ്രസ് (06270) രാത്രി11.30നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 3.20നു മൈസൂരുവിലെത്തും.
മൈസൂരു ബയ്യപ്പനഹള്ളി എക്സ്പ്രസ് (06269) രാത്രി 10നു മൈസൂരുവിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.45നു ബയ്യപ്പനഹള്ളിയിലെത്തും. ബെംഗളൂരു കന്റോൺമെന്റ്, കെഎസ്ആർ, കെങ്കേരി,ബിഡദി, രാമനഗര, ചന്നപട്ടണം, മദ്ദൂർ, മണ്ഡ്യ, ബൈദഹള്ളി, പാണ്ഡവപുര, ശ്രീരംഗപട്ടണം, നാഗ നഹള്ളി എന്നിവിടങ്ങളിൽ നിർത്തും.