ബെംഗളൂരു : ബെംഗളൂരു-മംഗളൂരുപാതയിൽ മണ്ണിടിച്ചിലുണ്ടായ റെയിൽപ്പാത നാലു ദിവസത്തിനുശേഷം ഗതാഗതയോഗ്യമായി. മണ്ണ് നീക്കി പാളത്തിന്റെസുരക്ഷ ഉറപ്പുവരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബുധനാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. ബുധനാഴ്‌ചത്തെ സർവീസ് റദ്ദാക്കിയതായി നേരത്തെ അറിയിച്ച മംഗളൂരു സെൻട്രൽ-വിജയപുര എക്സ‌്പ്രസ് സ്പെഷ്യൽ തീവണ്ടി ഒഴികെയുള്ളവ സർവീസ് പുനരാരംഭിക്കും. ഇതോടെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും (16511) കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുമുള്ള (16512) എക്സ്പ്രസ് വണ്ടികളും ബുധനാഴ്ച സർവീസ് പുനരാരംഭിക്കും.
ശനിയാഴ്ച പുലർച്ചെ 12.30-നാണ് ഈ റൂട്ടിൽ ഹാസനിലെ സകലേശ്‌പുര-ബല്ലുപേട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇതിനു സമീപപ്രദേശത്ത് കഴിഞ്ഞമാസം 26-ന് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതാണ്. പാളം ഗതാഗതയോഗ്യമാക്കി 12 ദിവസങ്ങൾക്കുശേഷം തീവണ്ടിയോടാൻ തുടങ്ങി. തുടർന്ന് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പുതിയ മണ്ണിടിച്ചിലുണ്ടായത്. ബെംഗളൂരു-മംഗളൂരു പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.
അർജുന്റെ ലോറിയുടെ ഭാഗം മുങ്ങിയെടുത്ത് മാൽപെ, കണ്ടെത്തിയത് ഹൈഡ്രലിക് ജാക്കി
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തി.മാല്‍പെ സംഘം ഗംഗാവലി പുഴയിലിറങ്ങി നടത്തിയ തിരച്ചിലിനിടെയാണ് ജാക്കി ലഭിച്ചത്. കണ്ടെത്തിയ ഭാഗം തന്‍റെ വാഹനത്തിലേതു തന്നെയാണെന്ന് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.കരയില്‍നിന്ന് പത്ത് മീറ്റർ അകലെ നിന്നാണ് ജാക്കി കണ്ടെത്തിയത്.
പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമാകാനാണ് എണ്‍പത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. കാണാതായ ടാങ്കർ ലോറിയുടേത് അല്ലെന്നും മനാഫ് പറഞ്ഞു.ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാല്‍പെ സംഘം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഒരു മണിക്കൂർ സമയത്തേക്ക് മാത്രമാണ് തിരച്ചില്‍ നടത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ കൂടുതല്‍ പരിശോധന നടത്തും. ഒഴുക്കു കുറഞ്ഞതിനാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
മാല്‍പെ സംഘത്തോടൊപ്പം മത്സ്യ തൊഴിലാഴികളും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈശ്വർ മാല്‍പേയുട നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിക്കുകയായിരുന്നു. തിരച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍ അർജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്.