Home Featured എംജി റോഡ് ബയ്യപ്പനഹള്ളി മെട്രോ റൂട്ടിൽ ഇന്ന് നിയന്ത്രണം

എംജി റോഡ് ബയ്യപ്പനഹള്ളി മെട്രോ റൂട്ടിൽ ഇന്ന് നിയന്ത്രണം

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്മ മെട്രോ എംജി റോഡ്-ബയ്യപ്പനഹള്ളി റൂട്ടിൽ ഇന്ന് വൈകി ട്ട് 5 മുതൽ ട്രെയിൻ സർവീസ് റദ്ദാക്കും. ട്രിനിറ്റി, അൾസൂർ സ്റ്റേഷനുകൾക്കിടയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. വൈകിട്ട് 5നു ശേഷം പർപ്പിൾ ലൈനിൽ എംജി റോഡ്-കെങ്കേരി സ്റ്റേഷനുകൾക്കിടയിൽ മാത്രമേ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുകയുള്ളു.എംജി റോഡ്-ബയ്യപ്പനഹള്ളി പാതയിൽ നാളെ രാവിലെ 7നു സർവീസ് പുനരാരംഭിക്കും. നാഗസന്ദ-സിൽക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻലൈൻ പാതയിലെ സർവീസുകൾ തടസ്സപ്പെടില്ലെന്നും ബിഎംആർസി അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group