Home Featured ബെംഗളൂരു:സിഗ്‌നൽ നവീകരണം ; ട്രെയിൻ സർവീസിൽ മാറ്റം.

ബെംഗളൂരു:സിഗ്‌നൽ നവീകരണം ; ട്രെയിൻ സർവീസിൽ മാറ്റം.

ബെംഗളൂരു∙ വൈറ്റ്ഫീൽഡിന് സമീപം സിഗ്‌നൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315), ബയ്യപ്പനഹള്ളി എസ്എംവിടി–കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320) 14നു ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമലൂർ, സേലം വഴിയായിരിക്കും സർവീസ് നടത്തുക. കെആർപുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല.∙

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി എറണാകുളം–കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678) 28നും 30നു സേലം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. സേലം–ബെംഗളൂരു സർവീസ് റദ്ദാക്കി. കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677) 29നും 31നും സേലത്ത് നിന്ന് പുറപ്പെടും. ബെംഗളൂരു–സേലം സർവീസ് റദ്ദാക്കി.

മരിച്ചുപോയ മൃഗങ്ങളുമായി സംസാരിക്കാനാകും; വിചിത്ര വാദവുമായി അന്‍പത്തിയൊന്നുകാരി

സാമൂഹ്യ മാധ്യമങ്ങളുടെ വരവോടുകൂടി നിരവധി വിചിത്രമായ വാര്‍ത്തകളാണ് കെട്ടിച്ചമയ്ക്കുന്നത്. ദൈവം സംസാരിച്ചെന്നും, താന്‍ ദൈവത്തിന്റെ അവതാരമാണെന്നെല്ലാം വാര്‍ത്തകള്‍ പ്രചരിക്കുന്നു.ഇതോടെ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റേത് ശെരിയെത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ആളുകള്‍. ഇപ്പോഴിതാ തനിക്ക് മരിച്ചു പോയ മൃഗങ്ങളോട് സംസാരിക്കാനാവും എന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് ഒരു സ്ത്രീ.

മാത്രമല്ല നിരവധി ആളുകളാണ് അവരുടെ മരിച്ചുപോയ വളര്‍ത്തു മൃഗങ്ങളുടെ വിവരങ്ങളറിയാന്‍ എത്തുന്നത്. മനുഷ്യനും മൃഗങ്ങള്‍ക്കുമിടയില്‍ സ്ത്രീ സ്വയം കമ്മ്യൂണിക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്.ഡാനിയേല്‍ മക്കിന്നന്‍ എന്ന സ്ത്രീയുടെ ജോലി തന്നെ അതാണ്. ചത്തുപോയ മൃഗങ്ങള്‍ക്കും അവരുടെ ഉടമകള്‍ക്കും ഇടയില്‍ കമ്മ്യൂണിക്കേറ്ററായി പ്രവര്‍ത്തിക്കുകയാണ് ഡാനിയേല്‍.

അതായത് ആ മൃഗങ്ങള്‍ക്ക് മരണശേഷവും എന്താണ് തങ്ങളോട് പറയാനുള്ളത് എന്ന് ഡാനിയേല്‍ പറഞ്ഞു കൊടുക്കും. ഉടമകള്‍ക്ക് ചോദിക്കാനുള്ള ചോദ്യവും മൃഗങ്ങളോട് ചോദിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group