ബെംഗളൂരു: കെഎ സ്ആർ ബെംഗളൂരു യാഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ 11 വരെ ട്രെയിനുകൾക്ക് നിയന്തണം ഏർപ്പെടുത്തിയ ദക്ഷിണ പശ്ചിമ റെയിൽവേ. തലഗുപ്പ മൈസൂരു എക്സ്പ്രസ് (16218) അരസിക്കരെ, ഹാസൻ വഴി തിരിച്ചുവിടും. ഹുബ്ബള്ളി കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (17392), ഗാന്ധിധാം-കെ.എ സ്ആർ ബെംഗളൂരു എക്സ്പ്രസ് (16505), ഹൊസ്പേട്ട് കെഎ ആർ ബെംഗളൂരു പാസഞ്ചർ സർവീസുകൾ യശ്വന്ത്പുരയിൽ സർവീസ് അവസാനിപ്പിക്കുകയും ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.
ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിവ് വന്നാല്‍ ജോലി ; ഇല്ലെങ്കില്‍ 10 ലക്ഷം വാങ്ങി മടങ്ങാം ; ആശ്രിത നിയമനത്തിന് പണി
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തിന് മേല്‍ പുതിയ രീതി പരീക്ഷിക്കാന്‍ സര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിവുണ്ടായാല്‍ മാത്രം ജോലിയെന്നും ഇല്ലെങ്കില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഒഴിവ് പി.എസ്.സി.യ്ക്ക് അയയ്ക്കാനുമാണ് ആലോചന.ആശ്രിത നിയമനം കാത്ത് അനേകർ ഇരിക്കുംബോൾ തീരുമാനത്തിന് ശക്തമായ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ചിൽ താഴെ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നാണ് ഹൈക്കോടതി ഉത്തരവ്.
ഇത് കണക്കാക്കിയാണ് സർക്കാർ പുതിയ മാർഗ്ഗം ആലോചിക്കുന്നതെന്നാണ് വിവരം. സർക്കാർ യോഗം വിളിച്ചിരിക്കുകയാണ്. ജനുവരി 10ന് വോട്ടായിട്ടാകും യോഗം ചേരുക.ജോലിയിലിരിക്കെ മരിച്ചവരുടെ ബന്ധുക്കളായ അനേകരാണ് സർക്കാരിലെ ഒഴിവുകൾ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥർ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണ് തങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാൻ തടസ്സമാകുന്നതെന്നാണ് ആശ്രിത നിയമനം കാത്തിരിക്കുന്നവർ പറയുന്നത്. ദിവസക്കൂലിക്ക് സ്വന്തം ബന്ധുക്കളെ ജോലിയിൽ തിരുകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇവർ ആരോപിക്കുന്നുണ്ട്.