Home Featured ഗുരുവായൂർ- മധുര എക്സ്പ്രസില്‍ യാത്രികന് പാമ്പ് കടിയേറ്റു

ഗുരുവായൂർ- മധുര എക്സ്പ്രസില്‍ യാത്രികന് പാമ്പ് കടിയേറ്റു

ഗുരുവായൂർ- മധുര എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആള്‍ക്ക് പാമ്ബുകടിയേറ്റു. തെങ്കാശി സ്വദേശി കാർത്തിക്കാണ് (23) പാമ്ബുകടിയേറ്റത്.പാമ്ബാണോ എലിയാണോ ഇയാളെ കടിച്ചത് എന്നത് സംബന്ധിച്ച്‌ സംശയമുണ്ടായിരുന്നു.പ്രകടിപ്പിച്ചിരുന്നു. യാത്രികനെ കടിച്ചത് പാമ്ബാണെന്ന് കാർത്തിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജ്‌അധികൃതരാണ് സ്ഥിതീകരിച്ചത്ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്നട്രെയിനില്‍ കാർത്തിയ്ക്ക് എറണാകുളം കഴിഞ്ഞപ്പോഴാണ് പാമ്ബിന്റെ കടിയേറ്റതെന്നാണ് പ്രാഥമിക വിവരം.

ട്രയിൻ ഏറ്റുമാനൂരിലെത്തിയപ്പോഴാണ് കാർത്തിയെ ആമ്ബുലൻസില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്.തീവ്ര പരിചരണ വിഭാഗത്തില്‍ പരിശോധനയിലായിരുന്ന കാർത്തിയെ വാർഡിലേക്ക് മാറ്റി.ബോഗിയിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പുറത്തേക്കിറക്കി പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേ പോലീസ് അറിയിച്ചത്.

കേരളത്തിനാശ്വാസമായി ഇത്തവണ മഴ നേരത്തെയെത്തുമെന്ന് പ്രവചനം; മേയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മേയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും.മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിനാശ്വാസമായാണ് ഇത്തവണ മഴ നേരത്തെയെത്തുന്നത്. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം കാരണം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ ശക്തമാകും.മേയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിനാശ്വാസമായാണ് ഇത്തവണ…

You may also like

error: Content is protected !!
Join Our WhatsApp Group