Home Featured ചെന്നൈ പ്രളയം : ബെംഗളൂരു-ചെന്നൈ റൂട്ടിൽ 14 തീവണ്ടികൾ റദ്ദാക്കി

ചെന്നൈ പ്രളയം : ബെംഗളൂരു-ചെന്നൈ റൂട്ടിൽ 14 തീവണ്ടികൾ റദ്ദാക്കി

ബെംഗളൂരു : ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു-ചെന്നൈ റൂട്ടിൽ 14 തീവണ്ടി സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി.ബുധനാഴ്ച‌ത്തെ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-മൈസൂരു(06037), മൈസൂരു-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ (06038), കെ.എസ്.ആർ. ബെംഗളൂരു-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ(12028), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കെ.എസ്.ആർ. ബെംഗളൂരു(12027), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കെ.എസ്.ആർ. ബെംഗളൂരു(22625), കെ.എസ്.ആർ. ബെംഗളൂരു-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ(22626), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കെ.എസ്.ആർ. ബെംഗളൂരു(12639), കെ.എസ്.ആർ. ബെംഗളൂരു-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ(12640) ഡോ. എം.ജി.ആർ.ചെന്നൈ സെൻട്രൽ- മൈസൂരു(16021), ഡോ. എം.ജി.ആർ.ചെന്നൈ സെൻട്രൽ- കെ.എസ്.ആർ.ബെംഗളൂരു(12657), കെ.എസ്.ആർ.ബെംഗളൂരു- ഡോ.എം.ജി.ആർ.ചെന്നൈ സെൻട്രൽ(12658) എന്നീ തീവണ്ടികളാണ്റദാക്കിയത്.

വ്യാഴാഴ്ച പുറപ്പെടേണ്ട മൈസൂരു- ഡോ.എം.ജി.ആർ.ചെന്നൈ (ร (16022) കെ.എസ്.ആർ.ബെംഗളൂരു- മൈസൂരു(20624), മൈസൂരു- കെ.എസ്.ആർ.ബെംഗളൂരു(20623) എന്നീ തീവണ്ടികളും റദ്ദാക്കി.

ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച്‌ ബൈജൂസ്‌: ശമ്ബളം കൊടുക്കാനും പണമില്ല

പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച്‌ പ്രമുഖ എഡ്‌ടെക് കമ്ബനിയായ ബൈജൂസ്‌.സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പിരീഡ് 15-60 ദിവസങ്ങളില്‍ നിന്ന് 15-30 ദിവസമായാണ് കുറയ്ക്കുന്നത്. ലെവല്‍ 1 മുതല്‍ 3 വരെയുള്ള റോളുകള്‍ക്ക് (എക്‌സിക്യൂട്ടീവുകള്‍, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകള്‍ ) 15 ദിവസമാണ് നോട്ടീസ് പിരീഡ്. ലെവല്‍ 4 മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ നോട്ടീസ് പിരീഡ് 30 ദിവസവുമാക്കി. നേരത്തെ ഇത് അറുപത് ദിവസമായിരുന്നു. ഇ മെയിലിലൂടെയാണ് വിവരം ജീവനക്കാരെ അറിയിച്ചത്.

സെപ്റ്റംബറില്‍ സിഇഒ അര്‍ജുൻ മോഹൻ നടത്തിയ പുനഃസംഘടനയെത്തുടര്‍ന്ന് 4500ലധികം ജോലികള്‍ കമ്ബനിയില്‍ വെട്ടിക്കുറച്ചിരുന്നു. ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലൈനില്‍ ലേണില്‍ 13,000-14,000 വരെ ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ആയിരത്തിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്ബളം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുടങ്ങിക്കിടക്കുന്ന ശമ്ബളം കൊടുത്തുതീര്‍ത്തെങ്കിലും ബൈജൂസില്‍ സാമ്ബത്തിക ഞെരുക്കം തുടരുകയാണ്.

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്ബത്തിക പ്രതിസന്ധി അകറ്റാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബൈജൂസ്‌ . ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് കമ്ബനി. ശമ്ബളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വെച്ചുവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group