Home Featured ബെംഗളൂരു: സാങ്കേതിക തകരാർ ; പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനുകൾ വൈകിയോടി

ബെംഗളൂരു: സാങ്കേതിക തകരാർ ; പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനുകൾ വൈകിയോടി

ബെംഗളൂരു: സിഗ്നൽ തകരാറിനെത്തുടർന്ന് പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനുകൾ വൈകിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച രാവിലെയാണ് പർപ്പിൾ പാതയിൽ മെട്രോ ട്രെയിൻ സർവീസ് താളംതെറ്റിയത്. 10 മുതൽ 12 മിനിറ്റുവരെ ഇടവേളയിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ 15-16 മിനിറ്റ്‌ ഇടവേളയിലാണ് സ്റ്റേഷനുകളിലെത്തിയത്. ഇതോടെ പർപ്പിൾ ലൈനിന് സ്റ്റേഷനുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. കെങ്കേരിയിൽനിന്ന് പുറപ്പെട്ട മെട്രോ ട്രെയിനുകൾ ഇന്ദിരാനഗർ സ്റ്റേഷൻവരെ മാത്രമാണ് സർവീസ് നടത്തിയത്.ബെയ്യപ്പനഹള്ളി മുതൽ കെ.ആർ. പുരംവരെയുള്ള പുതിയപാതയിലെ വൈദ്യുതീകരണത്തെത്തുടർന്നുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് ഇടയാക്കിയതെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

പുലർച്ചെ മെട്രോ സർവീസ് തുടങ്ങുന്നതിനുമുമ്പ് പണി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും അഞ്ചുമണി കഴിഞ്ഞും പ്രവൃത്തി തുടർന്നതാണ് പ്രതിസന്ധിയായത്. ഇതോടെ നാലു മെട്രോട്രെയിനുകൾക്ക് സർവീസ് നടത്താൻ കഴിയാതെവന്നു. 19 ട്രെയിനുകൾ സർവീസ് നടത്തേണ്ട സ്ഥാനത്ത് 15 ട്രെയിനുകൾമാത്രമാണ് സർവീസ് നടത്തിയത്. ഇതാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ വർധിക്കാനിടയാക്കിയത്.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നെന്നും ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.അതേസമയം, മെട്രോ റെയിൽ കോർപ്പറേഷനെതിരേ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പലരും കൃത്യസമയത്ത് മെട്രോ ട്രെയിൻ കിട്ടാത്തതിൽ തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പുകളിട്ടു. മറ്റു ചിലർ മെട്രോ അധികൃതരെ നേരിട്ട് വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഒടുവിൽ 10.30-ഓടെയാണ് സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് സാധാരണ രീതിയിലുള്ള സർവീസ് തുടങ്ങിയത്.

കഞ്ചാവ് എലി തിന്നു’, തുരപ്പന്റെ കാരുണ്യത്തില്‍ ശിക്ഷയില്‍ നിന്ന് രക്ഷ, ജയില്‍ മോചിതരായി രണ്ടുപേര്‍!

കഞ്ചാവ് എലി തിന്ന കാരണത്താല്‍ രണ്ട് പേ‍ര്‍ക്ക് ജയില്‍മോചനം ! 30 മാസം ചെന്നൈ ജയിലില്‍ കിടന്ന ആന്ധ്രാ സ്വദേശികള്‍ക്കാണ് വിചിത്ര കാരണത്താല്‍ മോചനം ലഭിച്ചത്.ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത് 2020 നവംബര്‍ 27-നാണ്. 45 ദിവസത്തിന് ശേഷം 100 ഗ്രാം സാംപിള്‍ കോടതിയില്‍ ഹാജരാക്കി. അതില്‍ 50 ഗ്രാം കോടതി രാസപരിശോധനയ്ക്കയച്ചു.50 ഗ്രാം കോടതിയുടെ സ്റ്റോര്‍ റൂമിലായി. ബാക്കി 21 കിലോ 900 ഗ്രാം പൊലീസ് കസ്റ്റഡിയിലും സൂക്ഷിച്ചു.

എൻഡിപിഎസ് ആക്‌ട് പ്രകാരം പിടികൂടിയ നിയമവിരുദ്ധ ഉല്‍പ്പന്നങ്ങള്‍ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് തൊണ്ടിമുതലുമായി അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധിച്ചപ്പോള്‍ കുറ്റപത്രത്തില്‍ പറഞ്ഞതിന്‍റെ പകുതി കഞ്ചാവ് മാത്രം. ബാക്കി എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ എലി തിന്നുവെന്ന് വിചിത്ര മറുപടി.പൊലീസ് സ്റ്റേഷൻ ഇടിഞ്ഞു പൊളിഞ്ഞ നിലയിലായിരുന്നെന്നും എലികളെ തുരത്താൻ കഴിഞ്ഞില്ലെന്നും കൂടി ന്യായീകരണം.

എന്തായാലും പ്രതികളുടെ കൈവശം 22 കിലോ കഞ്ചാവുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറഞ്ഞ കോടതി ഇരുവരെയും വെറുതെ വിട്ടു. കഞ്ചാവ് തിന്നുന്ന തുരപ്പൻമാര്‍ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന ചോദ്യം മാത്രം ബാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group