ബംഗളൂരു: ഗോവ -ബെളഗാവി റെയില്‍ പാതയില്‍ ബെളഗാവിയിലെ ദൂത് സാഗറിന് സമീപം ചരക്കുവണ്ടി പാളം തെറ്റി. ദൂത്സാഗർ, സോനാലിം സ്റ്റേഷനുകള്‍ക്കിടയില്‍ വെള്ളിയാഴ്ചയാണ് സംഭവം.കല്‍ക്കരിയുമായി ബെള്ളാരിയിലെ തൊറങ്കല്ലിലെ ജിൻഡാല്‍ സ്റ്റീല്‍ മില്ലിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയാണ് പാളം തെറ്റിയത്. ട്രെയിനിന്റെ 11 ബോഗികള്‍ ട്രാക്കില്‍നിന്ന് വേർപെട്ടു.
ഒരു ബോഗി മറിഞ്ഞ നിലയിലായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.അപകടത്തെതുടർന്ന് ബെളഗാവി -ഹുബ്ബള്ളി റൂട്ടിലെ പാസഞ്ചർ ട്രെയിനുകളുടെ സർവിസ് നിർത്തിവെച്ചു. യശ്വന്ത്പുരിനും വാസ്കോക്കുമിടയില്‍ സർവിസ് നടത്തുന്ന വാസ്കോഡഗാമ എക്സ്പ്രസിന്റെ സർവിസ് റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ മഹാരാഷ്ട്ര വഴി തിരിച്ചുവിട്ടു.
നടി വി.ജെ.ചിത്രയുടെ മരണത്തില്‍ ഭർത്താവിനെ വെറുതെ വിട്ട് കോടതി
സീരിയല്‍ നടി വി.ജെ.ചിത്രയുടെ മരണത്തില്‍ ഭർത്താവിനെ വെറുതെ വിട്ട് കോടതി. ഹേമനാഥിനെ ആണ് തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചത്.ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.2020 ഡിസംബറില്‍ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പിതാവ് പരാതി നല്‍കി. ആത്മഹത്യയ്ക്കു കാരണം ഭർത്താവ് ഹേമനാഥാണെന്നു പരാതി ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് 2020 ഡിസംബർ 15 ന് അറസ്റ്റിലായ ഹേംനാഥ് 2021 മാർച്ച് 2ന് ജാമ്യത്തിലിറങ്ങി.
അന്വേഷണം തുടരവേ ഹേമനാഥ് പൊലീസിനെതിരെ കമ്മിഷണർക്കു പരാതി നല്‍കിയിരുന്നു.ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ 2.30 ഓടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. തുടർന്ന് തനിക്ക് കുളിക്കണമെന്ന് ഭർത്താവ് ഹേമന്തിനോട് പറഞ്ഞ് പോയ ചിത്രയെ ഏറെ സമയത്തിന് ശേഷവും കാണാതായതോടെയാണ് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ വാതില്‍ തുറന്ന് പരിശോധിക്കാൻ ഹേമന്ദ് തീരുമാനിക്കുന്നത്. ഇതോടെയാണ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്. ഷൂട്ടിംഗ് സൈറ്റില്‍ നിന്ന് സന്തോഷവതിയായി തിരിച്ചെത്തിയ ചിത്ര മുറിയിലെത്തിയ ഉടൻ ആത്മഹത്യ ചെയ്തത് എന്തിനായിരിക്കാമെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.