തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോകുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്.ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദക്കി. 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു.അപകടത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനിൽ ഇടിച്ചത് കാരണവുമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. യാത്രക്കാർക്ക് പകരം ട്രെയിൻ ഒരുക്കിയെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി; 23 കാരന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ 23 കാരനായ യുവാവിൻ്റെ ചെറുകുടലില്‍ നിന്ന് 3 സെൻ്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ.വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമത്തിലൂടെ പാറ്റയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും മൂലമാണ് രോഗി വൈദ്യസഹായം തേടിയതെന്ന് മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടൻ്റ് ശുഭം വാത്സ്യ പറഞ്ഞു.
തുടർന്ന് അപ്പർ ഗ്യാസ്ട്രോഇൻ്റസ്റ്റൈനല്‍ (ജിഐ) എൻഡോസ്കോപ്പി നടത്തുകയും, രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തുകയും ആയിരുന്നെന്ന് വാത്സ്യ പറഞ്ഞു.ഡ്യുവല്‍ ചാനലുകളുള്ള ഒരു പ്രത്യേക എൻഡോസ്കോപ്പ് ഉപയോഗിചാണ് ദൗത്യം പൂർത്തിയാക്കിയത് ഒരു ചാനല്‍ വായുവിന്റെയും ജലത്തിന്റെയും ഇൻഫ്യൂഷനും മറ്റൊന്ന് പ്രാണിയെ വേർതിരിച്ചെടുകുന്നതിനുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം കേസുകള്‍ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എൻഡോസ്കോപ്പി നടത്തിയാണ് അവർ വേഗത്തില്‍ പാറ്റയെ പുറത്തെടുത്തത്. രോഗി ഭക്ഷണം കഴിക്കുമ്ബോള്‍ പാറ്റയെ വിഴുങ്ങിയിരിക്കാം അല്ലെങ്കില്‍ ഉറങ്ങുമ്ബോള്‍ അത് വായില്‍ കയറിയിരിക്കാം, അദ്ദേഹം പറഞ്ഞു. വൈകിയ ഇടപെടല്‍ പകർച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.