Home Featured ചെന്നൈ-ബെംഗളൂരു റൂട്ടിൽ അറ്റകുറ്റപ്പണി: 14 എക്സ്പ്രസ് തീവണ്ടികൾ റദ്ദാക്കി

ചെന്നൈ-ബെംഗളൂരു റൂട്ടിൽ അറ്റകുറ്റപ്പണി: 14 എക്സ്പ്രസ് തീവണ്ടികൾ റദ്ദാക്കി

ചെന്നൈ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ- ബെംഗളൂരു റൂട്ടിൽ 14 എക്സ്പ്രസ് തീവണ്ടികൾ റദ്ദാക്കി. ജോലാർപ്പേട്ട- സോമനായിക്കൻപ്പട്ടിയ്ക്കുമിടയിൽ തുരങ്കനിർമാണം നടക്കുന്നതിനാലാണ് തീവണ്ടികൾ റദ്ദാക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ചെന്നൈ സെൻട്രലിൽനിന്ന് മൈസൂരുവിലേക്ക് രാത്രി ഒൻപതിന് പുറപ്പെടുന്ന (16021) കാവേരി എക്സ്പ്രസ് 13,14,15,21,22,24,25 തുടങ്ങിയ ദിവസങ്ങളിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ മൈസൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള കാവേരി എക്സ്പ്രസ്(16022) ഉൾപ്പെടെയുള്ള തീവണ്ടികളാണ് റദ്ദാക്കിയത്.

12-ന് രാത്രി 10.50-ന് പുറപ്പെടേണ്ട ചെന്നൈ സെൻട്രൽ- കെ.എസ്.ആർ.ബെംഗളൂരു എക്‌സ്പ്രസ്(12657) ഉൾപ്പെടെയുള്ള തീവണ്ടിയുടെ സമയം ക്രമീകരിച്ചിട്ടുണ്ട്.ചെന്നൈ സെൻട്രൽ-തിരുപ്പതി(16203) എക്സ്പ്രസ് 12,13,14,15,20,21,23,25 തുടങ്ങിയ തീയതികളിൽ റദ്ദാക്കി. ആറ് തീവണ്ടികളുടെ സമയത്തിലും താത്ക്കാലിക മാറ്റം വരുത്തിയിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോം’ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 44കാരന്‍ പിടിയില്‍.

ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കൈക്കലാക്കി മുങ്ങിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.കൊട്ടാരക്കര ചക്കവറക്കല്‍ പ്രീമിയര്‍ കാഷ്യു ഫാക്ടറിക്കു സമീപം നെടിയാകാല വീട്ടില്‍ അജി തോമസി(44)നെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മരോട്ടിച്ചുവട് സ്വദേശിയായ യുവാവിനെ ബന്ധുവിന്റെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് അജി തോമസ് ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് വിലിങ്ടണ്‍ ഐലാന്‍ഡിലെ സ്വകാര്യ കമ്ബനിയില്‍ കോണ്‍ട്രാക്‌ട് എടുത്തിട്ടുണ്ടെന്നും അവിടെ വര്‍ക്ക് അറ്റ് ഹോം രീതിയില്‍ ഡാറ്റാ എന്‍ട്രി ജോലി ഒഴിവുണ്ടെന്നും അറിയിച്ചു.

മാസം 30,000 രൂപ ശമ്ബളമുണ്ടെന്നും വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് ലാപ്‌ടോപ്പ് സഹിതം വരാനും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവാവ് സ്ഥലത്തെത്തി. തുടര്‍ന്ന് കമ്ബനിയില്‍ പോയി സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് അരമണിക്കൂറിനുള്ളില്‍ വരാമെന്ന് വിശ്വസിപ്പിച്ച്‌ ഫോണ്‍ നമ്ബറും കൊടുത്തിട്ട് അജി തോമസ് സ്ഥലത്ത് നിന്ന് പോയി.ഏറെ സമയം കഴിഞ്ഞിട്ടും അജിയെ കാണാതായതോടെ യുവാവ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്ബനിയില്‍ ആണെന്നും സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാളിങ് നടക്കുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച്‌ ഓഫായ നിലയിലായിരുന്നെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ യുവാവ് മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അങ്കമാലിയില്‍ വച്ച്‌ അജിയെ പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ലാപ്‌ടോപ്പ് കലൂരിലെ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എറണാകുളം സെന്‍ട്രല്‍, എളമക്കര, കാലടി സ്റ്റേഷനുകളില്‍ അജി തോമസിനെതിരെ വഞ്ചന കുറ്റത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group