ബെംഗളൂരു : ഹാസൻ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ 14 മുതൽ 22 വരെ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള അഞ്ചുതീവണ്ടികൾ റദ്ദാക്കി. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ബെംഗളൂരു-കണ്ണൂർ (16511) എക്സസ്പ്രസും സർവീസ് റദ്ദാക്കി. ഹാസൻ യാർഡിലെ ഇന്റർലോക്കിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടത്തുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ അറിയിച്ചു.
അതേസമയം, ഈ ദിവസങ്ങളിൽ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു-മുരുഡേശ്വർ (16585/16586) തീവണ്ടിമാത്രമാകും ബെംഗളൂരുവിൽനിന്ന് തീരദേശത്തേക്ക് സർവീസ് നടത്തുന്ന വണ്ടി. 14 മുതൽ 16 വരെ യശ്വന്തപുര ബൈപ്പാസ്, നെലമംഗല, ശ്രാവണബെലഗോള, ഹാസൻ വഴിയാകും സർവീസ്. 17മുതൽ 22വരെ ഈ വണ്ടി യശ്വന്തപുര ബൈപ്പാസ്, തുമകൂരു, അർസിക്കെരെ, ഹാസൻ വഴിയാകും സർവീസ് നടത്തുകയെന്നും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ വണ്ടികൾ:ഡിസംബർ 16 മുതൽ 20 വരെ: ബെംഗളൂരു-കണ്ണൂർ (16511), ബെംഗളൂരു- കാർവാർ (16595)
•17 മുതൽ 21 വരെ: കണ്ണൂർ-ബെംഗളൂരു (16512), കാർവർ -ബംഗളുരു (16596)
•14, 17, 19, 21 തീയതികളിൽ ആഴ്ചയിൽ മൂന്നുദിവസമുള്ള യശ്വന്തപുര- മംഗളൂരു ജങ്ഷൻ ഗോമാതേശ്വര എക്സ്പ്രസ് (16575)
•15, 18, 20, 22 തിയതികളിൽ: മംഗളൂരു ജങ്ഷൻ- യശ്വന്തപുര ഗോമാതേശ്വര 16576)
•15,18,20, 22തീയതികളിൽ: ആഴ്ചയിൽ മൂന്നുദിവസമുള്ള യശ്വന്തപുര – കാർവാർ എക്സ്പ്രസ് (16515)
14, 16, 19, 21, 23 തീയതികളിൽ : കാർവാർ – യശ്വന്തപുര എക്സ്പ്രസ് (16516)
16-ന് യശ്വന്തപുര-മംഗളൂരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് (16539)
17-ന് മംഗളൂരു ജങ്ഷൻ-യശ്വന്തപുര എക്സ്പ്രസ് (16540)
കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല; സുപ്രധാന ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. സെറ്റ് പരീക്ഷയും എസ്‌എല്‍ഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്‌എല്‍ഇടിയും എന്നതാണ് ഈ നിലയിലുള്ള മാറ്റത്തിന് കാരണം. ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാറ്റത്തിലൂടെ കോളേജുകളില്‍ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.