Home Featured ട്രാക്കിലെ അറ്റകുറ്റപ്പണി: 24 ട്രെയിനുകള്‍ റദ്ദാക്കി

ട്രാക്കിലെ അറ്റകുറ്റപ്പണി: 24 ട്രെയിനുകള്‍ റദ്ദാക്കി

ട്രാക്കിലെ അറ്റകുറ്റപ്പണി കാരണം ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനാല്‍ പാലക്കാട് ഡിവിഷനില്‍ കേരളത്തിലെ ട്രാക്കുകള്‍ ഇന്ന് നിശ്ചലമാകും.24 ട്രെയിനുകളാണു പൂര്‍ണമായും റദ്ദാക്കിയിട്ടുള്ളത്. 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍ ജംഗ്ഷനും എറണാകുളത്തിനും ഇടയിലുള്ള ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണു റെയില്‍വേ പാലക്കാട് ഡിവിഷന്‍റെ വിശദീകരണം. ഇന്ന് പുലര്‍ച്ചെ ആറിന് തുടങ്ങുന്ന അറ്റകുറ്റപ്പണി രാത്രി 10 വരെ നീളുമെന്നാണു കണക്കുകൂട്ടല്‍.

ഇതോടെ മലബാറിലേക്കുള്ള ട്രെയിന്‍ യാത്ര പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥയാകും. 16305 കണ്ണൂര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, 06438 ഗുരുവായൂര്‍ എക്സ്പ്രസ്, 16326 കോട്ടയം-നിലന്പൂര്‍ എക്സ്പ്രസ്, 16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്, 16605 മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, 16792 പാലക്കാട്-തിരുന്നല്‍വേലി പാലരുവി എക്സ്പ്രസ്, 12768 എറണാകുളം-ബംഗളൂരു എക്സ്പ്രസ്, 12677 ബംഗളൂരു-എറണാകുളം എക്സ്പ്രസ്, 12202 കൊച്ചുവേളി-മുംബൈ ലോക്മാനിയ തിലക് ഗരീബ് രഥ്, 06797 പാലക്കാട് ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു, 06798 എറണാകുളം ജംഗ്ഷന്‍-പാലക്കാട് ജംഗ്ഷന്‍ മെമു തുടങ്ങിയ ട്രെയിനുകളാണു പൂര്‍ണമായും റദ്ദാക്കിയത്.

16307 ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്, 16308 കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ്, 16649 മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, 16650 നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കിയതിനാല്‍ ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും

സാറ്റലൈറ്റ് ടൗൺ റിങ് റോഡ് നിർമാണം പുരോഗമിക്കുന്നു; ആദ്യഘട്ടം അടുത്ത മാർച്ചിൽ

ബെംഗളൂരു∙ ബെംഗളൂരുവിനെ സമീപ ജില്ലകളിലെ 12 ‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അടുത്ത വർഷം മാർച്ചോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 280 കിലോമീറ്റർ ദൂരം വരുന്ന റോഡ് 6 ദേശീയപാതകളേയും 8 സംസ്ഥാനപാതകളേയുമാണ് ബന്ധിപ്പിക്കുന്നത്. 331 ഗ്രാമങ്ങളിലൂടെ പാത കടന്നുപോകുന്നു.

ദൊബാസ്പേട്ട്, ദൊഡ്ബല്ലാപുര, ദേവനഹള്ളി, സുള്ളിബലെ, ഹൊസ്കോട്ടെ, സർജാപുര, അത്തിബലെ, ആനേക്കൽ, തട്ടേക്കര, കനക്പുര, രാമനഗര, മാഗഡി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽപെടുത്തി 15,000 കോടിരൂപ ചെലവഴിച്ചാണ് റിങ് റോഡ് നിർമിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) യും 40 ശതമാനം കർണാടക സർക്കാരുമാണ് വഹിക്കുന്നത്.

നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്ക് 2005ൽ സർക്കാർ രൂപരേഖ തയാറാക്കിയത്. എന്നാൽ നിർമാണ ചെലവ് വഹിക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തുടർനടപടികൾ നിലച്ചു. നിലവിലെ 2 വരി റോഡ് 4 വരിയായും ചിലയിടങ്ങളിൽ 6 വരിയായുമാണ് വികസിപ്പിക്കുന്നത്. റോഡ് നിർമാണത്തിന് കർണാടകയിൽ 1009 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ബെന്നാർഘട്ടെ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിന് ആദ്യം പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നില്ല. വനമേഖലയിൽ 8 കിലോമീറ്റർ ദൂരം മേൽപാലം നിർമിക്കാൻ എൻഎച്ച്എഐ തയ്യാറായതോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group