ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. പാത ഇരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായാണ് നടപടി.മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസും കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും മലബാറിൽ നിന്നുള്ള യാത്രക്കാർഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളാണ്.
മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതൽ 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം മറ്റന്നാൾമുതൽ 29 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. ജനശതാബ്ദിക്ക് പുറമെ, തിരുവനന്തപുരം വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.അതേസമയം, പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
ജനശതാബ്ദി എക്സ്പ്രസ് എറണാകുളം റൂട്ടിൽ മാത്രമായി ഓടിച്ച് ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിച്ചാലും യാത്രാക്ലേശം ഒരു പരിധി വരെ കുറക്കാമെന്നാണ് യാത്രക്കാർ പറയുന്നത്.