ബെംഗളൂരു: വിഷു, ഈസ്റ്റർ അവധിക്ക് മുന്നോടിയായി കേരള, കർണാടക ആർടിസി ബസുകളി ലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വിഷു ഏപ്രിൽ 15നും ഈസ്റ്റർ 17നുമാണ്. 12,13 തീയതികളിലാണ് നാട്ടിലേക്ക് കൂടുതൽ പേർ മട ങ്ങുന്നത്. സംസ്ഥാനാന്തര യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇത്തവണ ബസുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ആർടിസി കോവിഡിനെ തുടർന്ന് നിർത്തിവച്ച ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. വാരാത്യങ്ങളിൽ മാത്രം ഓടിച്ചിരുന്ന സർവീസുകൾ യാത്രക്കാരുടെ തിരക്കേറിയതോടെ പ്രതിദിനമാക്കി.
പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെ സ്പെഷൽ സർവീസുകളും ഏർപ്പെടുത്തും.ട്രെയിനുകളിൽ 12നും – 13നും തിരക്ക്കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ. ഏപ്രിൽ 12നും 13നും കെഎ ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്(16315), കെഎ സ്ആർ ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് (16526) സെക്കൻ സ്ലീപ്പർ എന്നിവയുടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. യശ്വ ന്തപുരം കണ്ണൂർ എക്സ്പ്രസിൽ (16511) ആർഎസി 95ലെത്തി. മൈസൂരു-കൊച്ചുവേളി എക്സ്പ്രസിൽ (16315) വെയ്റ്റ് ലിസ്റ്റ് 10ലെത്തി.
ശാന്തിനഗറിൽ നിന്ന് കാഞ്ഞങ്ങാടേക്ക് കേരള ആർടിസിയുടെ കാഞ്ഞങ്ങാട് ഡീലക്സ് ബസ് എല്ലാ ദിവസവും രാത്രി 9.15ന് ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിൽ നിന്ന് പുറപ്പെടും. 10.01ന് സാറ്റലൈറ്റിൽ നിന്ന് മൈസൂരു, ഇരിട്ടി, ആലക്കോട്, ചെറുപുഴ വഴി രാവിലെ 6.50നു കാഞ്ഞങ്ങാ ടെത്തും. കാഞ്ഞങ്ങാട് നിന്ന് വൈകിട്ട് 6.21ന് പുറപ്പെട്ട് രാവി ലെ 5.31ന് ബെംഗളൂരുവിലെ ശാന്തിനഗറിൽ നിന്ന് കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ, പയ്യനൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുമാണുള്ളത്.
കേരള ആർടിസിയുടെ എസി ബസുകളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള 30 ശതമാനം നിരക്കിളവ് തുടരുന്നു. സംസ്ഥാനാന്തര റൂട്ടുകളിലെ വോൾവോ, സ്കാനിയ ബസുകളി ലാണ് നിരക്കിളവ്. അതേസമയം, ബസിൽ നേരിട്ട് ടിക്കറ്റെടുക്കുന്നവർക്ക് നിരക്കിളവ് ലഭിക്കില്ല. ഉത്സവ സീസണിലും വാരാന്ത്യ ങ്ങളിലും ഏർപ്പെടുത്തുന്ന ഫ്ലെക്സി ടിക്കറ്റ് നിരക്ക് കേരള ആർടി സി പുനഃസ്ഥാപിച്ചിട്ടില്ല. കർണാടക ആർടിസി ഏപ്രിൽ 1 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള റൂട്ടുകളിൽ ക്സി ടിക്കറ്റ് നിരക്ക് പുനരാരംഭിച്ചിട്ടുണ്ട്. 5 മുതൽ 15 ശതമാനം വരെ നിരക്ക് ഉയർത്താനും തിരക്കില്ലാത്ത ദിവസങ്ങളിൽ നിരക്ക് കുറയ്ക്കാനും ഐക്സി സംവിധാനത്തിലൂടെ കഴിയും.