ബെംഗളൂരു:ഡബിൾ ഡെക്കർ (റെയിൽ കം റോഡ്) മേൽപാലം തുറന്നിട്ടും ഗതാഗതക്കുരുക്ക് ഒഴിയാതെ സിൽക്ക് ബോർഡ് ജംക്‌ഷൻ. റാഗിഗുഡ ഭാഗത്ത് നിന്ന് സിൽക്ക് ബോർഡിലേക്ക് വരുന്ന വാഹനങ്ങൾ പാലത്തിന് മുകളിൽ കുടുങ്ങുന്നത് പതിവാകുന്നു. സിൽക്ക്ബോർഡ് ജംക്‌ഷനിൽ നിന്ന് ജയനഗർ ഫിഫ്ത്ത് ബ്ലോക്കിലെ രാഘവേന്ദ്ര സ്വാമി ജംക്‌ഷൻ വരെ വാഹനങ്ങളുടെ നിര നീളുന്നത് പതിവാണ്. സിൽക്ക് ബോർഡ് ജംക്‌ഷനെ സിഗ്‌നൽ രഹിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായി 3.3 കിലോമീറ്റർ ദൂരം നിർമിച്ച ഇരട്ട മേൽപാലം കഴിഞ്ഞ മാസമാണ് ഗതാഗതത്തിന് തുറന്നത്.
മുകളിലൂടെ ആർവി റോഡ്–ബൊമ്മസന്ദ്ര മെട്രോപാതയാണ് കടന്നുപോകുന്നത്. റാഗിഗുഡ്ഡ, എച്ച്എസ്ആർ ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്കുള്ളവർക്ക് ഗതാഗതക്കുരുക്കിൽപെടാതെ വേഗത്തിലെത്താൻ വേണ്ടിയാണ് മേൽപാലം നിർമിച്ചത്.ഔട്ടർ റിങ് റോഡിലൂടെ കെആർ പുരത്തേക്കും ഹൊസൂർ റോഡിലൂടെയും സഞ്ചരിക്കുന്നവർക്ക് യാത്രാസമയത്തിൽ അരമണിക്കൂർ വരെ ലാഭിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. 449 കോടിരൂപ ചെലവഴിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനാണ് (ബിഎംആർസി) പാലം നിർമിച്ചത്.
പൂർത്തിയാകാനുള്ളത് 5 റാംപുകൾ:നിലവിൽ റാഗിഗുഡ്ഡ മുതൽ സിൽക്ക്ബോർഡ് വരെ ഒരു ഭാഗത്തേക്ക് മാത്രം പ്രവേശനം അനുവദിച്ച മേൽപാലത്തിൽ 5 റാംപുകളുടെ നിർമാണം പൂർത്തിയായാൽ മാത്രമേ ഗതാഗതം സുഗമാകുകയുള്ളൂവെന്ന് ട്രാഫിക് പൊലീസ് പറയുന്നു. റാംപുകളുടെ നിർമാണം അടുത്ത വർഷം ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്എസ്ആർ ലേഔട്ട്–റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്–സിൽക്ക്ബോർഡ്, ഔട്ടർ റിങ് റോഡ്–സിൽക്ക്ബോർഡ് എന്നിവയെ ബന്ധിപ്പിച്ചാണ് 150 കോടിരൂപ ചെലവഴിച്ച് റാംപുകൾ നിർമിക്കുന്നത്.
എക്സ് പ്രവര്‍ത്തനരഹിതമായി; ലോകമെമ്ബാടും ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് പ്രവർത്തനരഹിതമായി. അമേരിക്കയില്‍ 36,500 ത്തിലധികം പേർ തങ്ങള്‍ക്ക് എക്‌സ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് അറിയിച്ചതായി ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് ചെയ്‌തു.ഉപയോക്താക്കള്‍ ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകള്‍ ശേഖരിച്ചാണ് വെബ്സൈറ്റിന്റെ റിപ്പോർട്ട്.കാനഡയില്‍ 3,300-ലധികം പേരും യുകെയില്‍ 1,600-ലധികം ഉപയോക്താക്കളും സമാന രീതിയില്‍ തങ്ങള്‍ക്ക് എക്‌സ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിന്റെ കാരണങ്ങള്‍ കമ്ബനി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അധികൃതർ ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. എക്‌സ് പ്രവർത്തനരഹിതമായത് ഉപയോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. പലരും ഓണ്‍ലൈൻ ആശയവിനിമയം, വാർത്തകള്‍, വിനോദം തുടങ്ങിയവയ്‌ക്കായി പ്ലാറ്റ്‌ഫോം ആശ്രയിക്കുന്നവരാണ്. ഫേസ്ബുക്ക് അടക്കം മറ്റു സോഷ്യല്‍മീഡിയകളില്‍ വലിയ തോതില്‍ ഉപഭോക്താക്കള്‍ എക്‌സ് പ്രവര്‍ത്തനരഹിതമാണെന്ന് അറിയിക്കുന്നുണ്ട്.