Home Featured ബെംഗളൂരു: ഗതാഗത നിയമലംഘനം; കഴിഞ്ഞവർഷം സസ്‌പെൻഡ് ചെയ്തത് 2974 ഡ്രൈവിങ് ലൈസൻസുകൾ

ബെംഗളൂരു: ഗതാഗത നിയമലംഘനം; കഴിഞ്ഞവർഷം സസ്‌പെൻഡ് ചെയ്തത് 2974 ഡ്രൈവിങ് ലൈസൻസുകൾ

ബെംഗളൂരു: ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 2023-ൽ ബെംഗളൂരുവിൽ സസ്പെൻഡ് ചെയ്തത് 2974 ഡ്രൈവിങ് ലൈസൻസുകൾ. 10 തവണയിൽ കൂടുതൽ നിയമലംഘനം നടത്തിയവരുടെയും ഗുരുതരമായ അപകടങ്ങളുണ്ടാക്കിയവരുടെയും ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

നിയമലംഘകരിൽ ഭൂരിഭാഗവും 45 വയസ്സിന് താഴെയുള്ളവരാണ്.നിയമലംഘകർക്കെതിരേ വരും ദിവസങ്ങളിലും കർശനനപടികൾ സ്വീകരിക്കാനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം. ഇതിനൊപ്പം ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും സംഘടിപ്പിക്കും. നിലവിൽ കോളേജുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഇതിനൊപ്പം നഗരത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലും ഐ.ടി.കമ്പനികൾ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളും ബോധവത്കരണം സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.നേരത്തേ ഗതാഗതനിയമം ലംഘിക്കുന്ന ഐ.ടി. ജീവനക്കാരുടെ വിവരങ്ങൾ അതത് കമ്പനികൾക്ക്‌ കൈമാറുന്ന സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ ട്രാഫിക് പോലീസ് നടപ്പാക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എംഎ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റെന്നും യൂസഫലി പറഞ്ഞു.

20 വര്‍ഷം മുമ്ബ് നരേന്ദ്രമോദി വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ചു. ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയാണ്. ഉദാരമായി നിക്ഷേപം നടത്താന്‍ ആളുകള്‍ ഇവിടെയെത്തുന്നു, എന്‍ആര്‍ഐകള്‍ വരുന്നു. യുസഫലി കൂട്ടിച്ചേര്‍ത്തു.ഗുജറാത്തില്‍ രണ്ടാമത്തെ വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു. പ്ലാന്റ് നിര്‍മ്മാണത്തിനായി ഗുജറാത്തില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് മാരുതി സുസുക്കി കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുക്കി വാഗ്ദാനം ചെയ്തത്.

2024 പകുതിയോടെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ മെഗാ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാഗ്ദാനം. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതില്‍ മൂന്നിലൊന്ന് ഗുജറാത്തിലാണ് നിക്ഷേപിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group